ചേര്‍ത്തല: മന്ത്രി പി. തിലോത്തമെൻറ അഡീഷനൽ പേഴ്സനൽ സ്റ്റാഫിനെ സി.പി.ഐയിൽനിന്ന് പുറത്താക്കിയ സംഭവം പുകയുന്നതിനിടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോണ്‍ഗ്രസിലും ബി.ജെ.പിയിലും വിവാദമുടലെടുത്തു. പ്രൈവറ്റ് സെക്രട്ടറിയുടെ പുറത്താക്കൽ സി.പി.ഐയിലെ മണ്ഡലം തലത്തിലും ജില്ല കേന്ദ്രത്തിനും തലവേദനയാകുകയാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സ്ഥാനാര്‍ഥിയെ പരാമര്‍ശിക്കുന്ന നോട്ടീസിെൻറ പേരിലാണ് കോണ്‍ഗ്രസിനുള്ളിലെ പ്രശ്നം. മുന്‍നിര നേതാവിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണമാണ് ബി.ജെ.പിയില്‍ ചര്‍ച്ചയാകുന്നത്.
തെരഞ്ഞെടുപ്പിെൻറ അവസാന ഘട്ടത്തിലാണ് സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ ചേര്‍ത്തല മണ്ഡലത്തിെൻറ പലഭാഗങ്ങളിലും നോട്ടീസ് പ്രചരിപ്പിച്ചത്. ചേര്‍ത്തല നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറെയും സ്ഥാനാര്‍ഥിയെയും പരാമര്‍ശിച്ചാണ് നോട്ടീസ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിറ്റിയോ പാര്‍ട്ടിയോ പരാതികളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍, ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യം ഡി.സി.സി ഭാരവാഹികള്‍ പാര്‍ട്ടിതലത്തില്‍ ആവശ്യമായി ഉയര്‍ത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഘട്ടത്തിലാണ് ബി.ജെ.പി നേതാവിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിവാദ പരാമര്‍ശങ്ങളുമായി പ്രചാരണമുണ്ടായത്. ആരോപണത്തെ ഗൗരവമായി കാണുന്നില്ലെന്നാണ് മണ്ഡലം നേതാക്കള്‍ പറയുന്നതെങ്കിലും പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന നേതാവിനെതിരെ ഉയര്‍ന്ന ആരോപണത്തിെൻറ ഉറവിടം പാര്‍ട്ടി അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. പലയിടത്തും വോട്ടുമറിക്കല്‍ ആരോപണങ്ങള്‍ക്കു പിന്നാലെയാണ് ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. സി.പി.ഐക്കുള്ളില്‍ ഉയര്‍ന്ന വിവാദം സംസ്ഥാനതലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. ഫലത്തിനായി കാത്തിരിക്കുമ്പോഴും വരാനിരിക്കുന്ന പൊട്ടിത്തെറികളാണ് വിവാദങ്ങളായി പുറത്തുവരുന്നതെന്നാണ് സൂചന.വോട്ടെടുപ്പ് ഫലമറിയുന്ന മേയ് രണ്ടിനു ഫലമെന്തായാലും മൂന്ന് മുന്നണിയിലെയും ഉന്നതർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് പ്രവർത്തകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.