കൊ​ല്ല​പ്പെ​ട്ട ന​ന്ദു​കൃ​ഷ്ണ​യു​ടെ വീട്​ ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. സു​രേ​ന്ദ്ര​ൻ സന്ദർശിച്ചപ്പോൾ

ബി.ജെ.പി നേതാക്കൾ വെ​ട്ടേ​റ്റ്​ മ​രി​ച്ച നന്ദുവി​െൻറ വീട്​ സന്ദർശിച്ചു

ചേ​ര്‍ത്ത​ല: ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴും പ്ര​ധാ​ന പ്ര​തി​ക​ള്‍ പു​റ​ത്ത്​ വി​ല​സു​ക​യാ​ണെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​ന്‍.

സം​ഘ​ര്‍ഷ​ത്തി​നി​ടെ വെ​ട്ടേ​റ്റ്​ മ​രി​ച്ച വ​യ​ലാ​റി​ലെ ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​ന്‍ ന​ന്ദു കൃ​ഷ്ണ​യു​ടെ വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളെ ക​ണ്ട​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭാ​ര​തീ​യ ജ​ന​ത യു​വ​മോ​ര്‍ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ തേ​ജ​സ്വി സൂ​ര്യ എം.​പി​യും ന​ന്ദു​കൃ​ഷ്ണ​യു​ടെ വീ​ട് സ​ന്ദ​ര്‍ശി​ച്ചു.

കേ​ര​ള​ത്തി​ലെ സം​ഘ്​​പ​രി​വാ​ര്‍ പ്ര​വ​ര്‍ത്ത​ക​രെ ഉ​ന്മൂ​ല​നം ചെ​യ്യാ​ന്‍ മ​ത​മൗ​ലി​ക​വാ​ദി​ക​ള്‍ക്കും തീ​വ്ര​വാ​ദി​ക​ള്‍ക്കും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഒ​ത്താ​ശ​ചെ​യ്യു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ദേ​ശീ​യ സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ൻ​റ​ണി, യു​വ​മോ​ര്‍ച്ച സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ർ, മ​റ്റ്​ നേ​താ​ക്ക​ൾ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി​യും വീ​ട്​ സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - bjp leaders visited murdered rss activist nandhu's home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.