Posted On
date_range Updated On
date_range മദ്യപാനത്തിനിടെ തർക്കം; ഒരാൾക്ക് കുത്തേറ്റു
ചേർത്തല: ബാറിൽ മദ്യപിക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്കു കുത്തേറ്റു. ബുധനാഴ്ച വൈകീട്ട് ഏഴോടെ മതിലകത്തിനു സമീപത്തെ ബാറിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി ഗിരീഷിനാണ്(40 ) കുത്തേറ്റത്. ഇയാളെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.
വയറിന്റെ ഇടതു ഭാഗത്താണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രഥമികവിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കണിച്ചുകുളങ്ങര സ്വദേശി ജിനേഷിനെ (39) ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.