സാനുമോെൻറ വളര്‍ത്തുകോഴികൾ ചത്തനിലയിൽ
മുഹമ്മ: കഞ്ഞിക്കുഴിയിലെ കര്‍ഷകെൻറ ഇരുനൂറോളം മുട്ടകോഴിക്കുഞ്ഞുങ്ങൾ ചത്തനിലയിൽ. സംഭവം ആസൂത്രിതമാണെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. കഞ്ഞിക്കുഴി ആറാംവാര്‍ഡ് പാപ്പറമ്പില്‍ പി.എസ്. സാനുമോെൻറ വളര്‍ത്തുകോഴികളെയാണ് തിങ്കളാഴ്ച രാത്രി കൂട്ടത്തോടെ കൊന്നൊടുക്കിയത്.
സാനുമോെൻറ വീടിന് അൽപം അകലെയാണ് കോഴിക്കൂടുള്ളത്. കൂടിെൻറ വാതിലിന് മുകളിലുള്ള ഭാഗം തകര്‍ത്ത് അകത്തുകടന്നാണ് കൂട്ടക്കുരുതി നടത്തിയത്. സമ്മിശ്ര കര്‍ഷകനായ സാനുമോന് 16 വര്‍ഷമായി കോഴി, മത്സ്യം, പച്ചക്കറികൃഷി നടത്തിവരുകയാണ്. ഗ്രാമപ്രിയ ഇനത്തിലുളള കോഴികള്‍ എല്ലാം ചത്തു. കടിയേറ്റനിലയിലും അടിയേറ്റ നിലയിലുമാണ് കോഴികളെ കാണപ്പെട്ടത്. ഏതാനും കോഴികള്‍ മയങ്ങി നിലത്തുവീണ് മരിച്ചു. മാരാരിക്കുളം പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. രജേഷ് സ്ഥലെത്തത്തി അന്വേഷണം ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലെത്തത്തി. ചത്ത കോഴികളെ പോസ്റ്റ്മോര്‍ട്ടം നടത്തി. പരിശോധനക്ക് സാമ്പിള്‍ തിരുവല്ലയിലെ ലാബിലേക്ക് അയച്ചു.
മന്ത്രി പി. പ്രസാദ് ഫോണില്‍ സാനുമോനുമായി ബന്ധപ്പെട്ടു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ജി. മോഹനന്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത കാര്ത്തികേയന്, വൈസ് പ്രസിഡൻറ് എം. സന്തോഷ് കുമാര്‍, സി.പി.എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്. രാധാകൃഷ്ണന് തുടങ്ങിയവര്‍ സ്ഥലത്തെത്തി. അരലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.