ലോറിയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് 20 പേർക്ക് പരിക്ക്

ചേർത്തല: ദേശീയ പാതയിൽ കുത്തിയതോട്ടിൽ യു ടേൺ എടുത്ത ഇൻസുലേറ്റഡ് ലോറിയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് 20 പേർക്ക് പരിക്ക്. ശനിയാഴ്ച വൈകീട്ട് ആറിന് കുത്തിയതോട് കേളംകുളങ്ങര ക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം.

ചേർത്തല ഭാഗത്തു നിന്നുവന്ന ലോറി യു ടേൺ തിരിയവെ ചേർത്തലയിലേക്ക് പോകുകയായിരുന്ന ഓർഡിനറി ബസാണ് ഇടിച്ചത്. പരിക്കേറ്റവരെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - 20 injured in KSRTC bus collision with lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.