Posted On
date_range Updated On
date_range 12 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 48കാരന് തടവും പിഴയും
ചേർത്തല: 12 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 48കാരന് മൂന്നു വർഷം തടവും അരലക്ഷം രൂപ പിഴയും. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡിൽ ഉളവയ്പ് ചാത്തങ്കേരി വീട്ടിൽ മധു (48)വിനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ജഡ്ജി കെ.എം. വാണി ശിക്ഷിച്ചത്. പെൺകുട്ടിയെ പ്രതി വഴിയിൽ വെച്ച് അതിക്രമം കാട്ടിയെന്നാണ് പരാതി.
അസ്വസ്ഥത കാട്ടിയ പെൺകുട്ടി അമ്മയോട് പറയുകയും തുടർന്ന് പൂച്ചാക്കൽ പൊലീസിൽ പരാതി കൊടുക്കുകയുമായിരുന്നു. പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന കെ .ജെ. ജേക്കബ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിലാണ് ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.