അമ്പിളി
Posted On
date_range Updated On
date_range ആലപ്പുഴയിൽ ജില്ല ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അറസ്റ്റിൽ
ചെങ്ങന്നൂർ: ജില്ല ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സുരക്ഷാജീവനക്കാരനെ കൈയേറ്റം ചെയ്തും രോഗികൾ ഉൾപ്പെടെയുള്ളവർക്കു ശല്യമുണ്ടാക്കുകയും ചെയ്ത കേസിൽ പാണ്ടനാട് വന്മഴിമുറിയിൽ മണ്ണാറത്തറ അമ്പിളിയെ (അജേഷ് -24) അറസ്റ്റ് ചെയ്തു. ദേഹോപദ്രവമേറ്റ സുരക്ഷാജീവനക്കാരൻ ആശുപത്രിയിൽ ചികിത്സതേടി. എസ്.എച്ച്.ഒ എ.സി. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ മധു, സീനിയർ സി.പി.ഒമാരായ സിജു, ഷൈൻ മണിലാൽ, കണ്ണൻ, മനോജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.