നിതിൻ രാജിന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകുന്നു
ചെങ്ങന്നൂർ: കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ദന്തൽ കോളജിൽ അധ്യാപകരുടെ മാനസിക പീഡനവും ജാതി അധിക്ഷേപവും സഹിക്കാനാകാതെ ആത്മഹത്യ ചെയ്ത ദലിത് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയിലാണ് വിഷയം ഉന്നയിച്ചത്. പിണറായി സർക്കാറിന്റെ കാലത്ത് നടന്ന സംഭവത്തിൽ പൊലീസും തുടർന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും ഫലപ്രദമായ അന്വേഷണം നടത്തുന്നതിൽ പരാജയപ്പെട്ടുവെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി രഹിതരും കാര്യക്ഷമവുമായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിക്കുകയോ സി.ബി.ഐ അന്വേഷണത്തിന് വിടുകയോ ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.