Posted On
date_range Updated On
date_range ബൈക്കപകടത്തിൽ അടൂർ സ്വദേശി മരിച്ചു
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. അടൂർ കടമ്പനാട് വലിയത്ത് ഷിനു ഭവനിൽ ഷിനു ദാനിയേൽ (30) ആണ് മരിച്ചത്. എം.സി റോഡിൽ ചെങ്ങന്നൂർ മുളക്കുഴകാരയ്ക്കാട് ഹൈസ്കൂൾ ജംങ്ഷനു സമീപമായിരുന്നു അപകടം.
റോഡിൽ കലുങ്കു പണി നടക്കുന്നതിൻെറ ഭാഗമായി സ്ഥാപിച്ച സൂചനാ ബോർഡിൽ ബൈക്ക് തട്ടി വീഴുകയായിരുന്നു. വീഴ്ചയിൽ തലക്ക് പരിക്കേറ്റ ഷിനു ദാനിയേലിനെ പന്തളത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബുധനൂർ തെക്കേ ആലുംമൂട്ടിൽ കുടുംബാംഗം ജീനയാണ് ഭാര്യ. കോവിഡ് പരിേശാധനക്ക് ശേഷം സംസ്കാര സമയം തീരുമാനിക്കും. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.