ഗ്യാസ് തുറന്നുവിട്ട്​ ആത്മഹത്യശ്രമം; മധ്യവയസ്കനെ രക്ഷപ്പെടുത്തി

ആലപ്പുഴ: പാചകവാതകം തുറന്നുവിട്ട്​ ആത്മഹത്യശ്രമം നടത്തിയ മധ്യവയസ്കനെ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി. കലവൂർ സർ​വോദയപുരം കിഴക്കേ തയ്യിൽ സുനിയാണ്​ (51) വീട്ടിൽ കതകടച്ച് വാതകം തുറന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.

തിങ്കളാഴ്ച വൈകീട്ട് അ​േഞ്ചാടെയാണ് സംഭവം. പൊലീസ്​ എത്തി അഗ്​നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. കതക് തകർത്താണ് സുനിയെ പുറത്തെത്തിച്ചത്. റെഗുലേറ്ററിലെ സാങ്കേതിക തടസ്സങ്ങൾ കാരണം ഗ്യാസ് വ്യാപകമാകാതിരുന്നത് അപകട സാധ്യത ഒഴിവാക്കി. ബലപ്രയോഗത്തിനിടെ അഗ്നിരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.

സുനിയെ ബന്ധുക്കൾ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സ്​റ്റേഷൻ ഓഫിസർ വേണുക്കുട്ടൻ, അസി.ഓഫിസർ വാല​ൈൻറൻ, പി. സാബു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Tags:    
News Summary - Attempted suicide by opening gas cylinder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.