ബൈജു, രാഹുൽ
കായംകുളം: എരുവ ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ. ഒന്നും രണ്ടും പ്രതികളായ പത്തിയൂർ കിഴക്ക് കുറ്റിക്കുളങ്ങര കനാലിന് കിഴക്ക് വശം കൊച്ചുപടീറ്റതിൽ രാഹുൽ (23), കുറ്റിക്കുളങ്ങര അമ്പലത്തിന് തെക്ക് കിഴക്ക് കൊച്ചുപറമ്പിൽ രാജേഷ് (ബൈജു -42) എന്നിവരാണ് അറസ്റ്റിലായത്.
പത്തിയൂർ സ്വദേശി ബിനു (26) , ഐക്യ ജങ്ഷൻ സ്വദേശി സുജിത്ത് (25) എന്നിവർക്കാണ് വെള്ളിയാഴ്ച രാത്രികാക്കനാട് ജങ്ഷന് സമീപം വെട്ടേറ്റത്. ഇവരെ കമ്പിവടി, പത്തൽ എന്നിവ ഉപയോഗിച്ച് അടിച്ച ശേഷം വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. അന്ന് വൈകീട്ട് 6.30 ഓടെ എരുവ ക്ഷേത്രത്തിന്റെ തെക്കേ നടയിൽ നിന്ന എരുവ സ്വദേശി വിജയനെയും സംഘം ആക്രമിച്ചിരുന്നു. കുറ്റകൃത്യങ്ങൾക്ക് ശേഷം ഒളിവിൽ പോയ പ്രതികളെ എറണാകുളം കാക്കനാട് നിന്നാണ് പിടികൂടിയത്. വിജയനെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയായ എരുവ കിഴക്ക് കന്നേൽ വീട്ടിൽ നിതിൻ (36) നേരത്തേ അറസ്റ്റിലായിരുന്നു.
ഡിവൈ.എസ്.പി ബാബുക്കുട്ടൻ്റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐ രതീഷ് ബാബു, പ്രൊബേഷൻ എസ്.ഐ ശരത്, പൊലീസുദ്യോഗസ്ഥരായ വിഷ്ണു, അഖിൽ മുരളി, അരുൺ, ഗോപകുമാർ, ഷാനവാസ്, പ്രദീപ്, ഷിബു, രെജി, സോനുജിത്ത്, അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.