കൂട്ടമ്പേരൂർ പത്തുപറക്കടവിൽ നിന്ന് പിടികൂടിയ ചാരായം
Posted On
date_range Updated On
date_range ചാരായം പിടികൂടി
മാന്നാർ: ചെങ്ങന്നൂർ എക്സൈസ് റേഞ്ച് സംഘം ഓണം സെപ്ഷൽഡ്രൈവ് പ്രമാണിച്ച് ബുധനൂർ എണ്ണയ്ക്കാട് ഗ്രാമത്തിൽ കൂട്ടമ്പേരൂർ ആറിന് സമീപത്തുള്ള പത്തുപറക്കടവിന് കിഴക്കുവശത്തുനിന്ന് 35 ലിറ്ററിെൻറ 10 കന്നാസിൽ സൂക്ഷിച്ച 350 ലിറ്റർ കോട, 10 ലിറ്റർ കന്നാസിൽ സൂക്ഷിച്ച 10 ലിറ്റർ ചാരായം എന്നിവ പി ടികൂടി.
റെയ്ഡിന് പ്രിവൻറിവ് ഓഫിസർമാരായ കെ.പി. പ്രമോദ്, എം.കെ. ശ്രീകുമാർ, സി.ഇ.ഒമാരായ കെ. ബിനു, ബി. പ്രവീൺ, എ.എസ്. നിഷാന്ത് എന്നിവർ പങ്കെടുത്തു. പരാതികൾ 9400069501, 04792451818. ഈ നമ്പറുകളിൽ അറിയിക്കണമെന്ന് എക്സൈസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.