മനു
Posted On
date_range Updated On
date_range ചാരായം പിടികൂടി
ആറാട്ടുപുഴ: കണ്ടല്ലൂർ പുതിയവിള ഭാഗത്ത് കായംകുളം എക്സൈസ് നടത്തിയ റെയ്ഡിൽ 27 ലിറ്റർ ചാരായവും 380 ലിറ്റർ കോടയും പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. പുതിയവിള വടക്ക് മജുഭവനത്തിൽ മനുവാണ് (26) അറസ്റ്റിലായത്.
ആലപ്പുഴ എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ബുധനാഴ്ച രാത്രി എട്ടോടെയാണ് പരിശോധന നടത്തിയത്. ചാരായം കടത്താനുപയോഗിച്ച സ്കൂട്ടറും വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു.
അസി. എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണി, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റിവ് ഓഫിസർ എം. അബ്ദുൽ ഷുക്കൂർ, പ്രിവന്റിവ് ഓഫിസർമാരായ വി. രമേശൻ, അൻസു പി. ഇബ്രാഹീം, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ.എസ്. അഖിൽ, രാഹുൽ കൃഷ്ണൻ, സുരേഷ്, ഫ്രാൻസിസ്, വനിത സിവിൽ എക്സൈസ് ഓഫിസർ സീനു വൈ. ദാസ് എന്നിവരാണ് പരശോധനസംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.