കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള മാ​ലി​ന്യം അ​രൂ​രി​ൽ ത​ള്ളി​യ​വ​രെ​കൊ​ണ്ടു​ത​ന്നെ നീ​ക്കു​ന്നു

കൊച്ചിയിലെ മാലിന്യം അരൂരിന് തലവേദന

അരൂർ: എറണാകുളം നഗരത്തിലെ മാലിന്യം അരൂരിലെ തെരുവോരങ്ങളിൽ തള്ളുന്നത് പതിവാകുന്നു. ആവർത്തിക്കുന്ന മാലിന്യസംഭരണം അരൂർ ഗ്രാമപഞ്ചായത്ത് അധികാരികൾക്ക് തലവേദനയാണ്.

അരൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ഇലഞ്ഞിത്തറ പറത്തറ റോഡിൽ കഴിഞ്ഞദിവസം തള്ളിയ മാലിന്യം, ഇട്ടവരെകൊണ്ടുതന്നെ പഞ്ചായത്ത് ഭരണസമിതി തിരികെ എടുപ്പിക്കുകയും പിഴ അടപ്പിക്കുകയും ചെയ്തു.

അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാഖി ആന്റണി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബി.കെ. ഉദയകുമാർ, വാർഡ്‌ മെംബർമാരായ വി.കെ. മനോഹരൻ, ഉഷ അഗസ്റ്റിൻ, സിനി മനോഹരൻ എന്നിവർ സ്ഥലത്തെത്തുകയും അവരുടെ നേതൃത്വത്തിലാണ് മാലിന്യം പരിശോധിച്ചത്.

അതിൽനിന്ന് ലഭിച്ച അഡ്രസ് പ്രകാരം എറണാകുളം അറ്റ്ലാന്റിസിനുസമീപത്തെ ലീ പാരഡൈസ് എന്ന കാർ സർവിസ്‌ സെന്റർ ഉടമക്കെതിരെ അരൂർ പൊലീസ്‌ സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് സ്ഥാപന ഉടമയെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയതിനുശേഷമാണ് മാലിന്യം തിരികെയെടുപ്പിച്ചതും തുടർന്ന് പഞ്ചായത്തിൽ പിഴ അടപ്പിക്കുകയും ചെയ്തത്.

കുറച്ചുനാൾ മുമ്പ് അരൂർ പഴയ പൊലീസ് സ്റ്റേഷൻ നിന്നിരുന്ന സ്ഥലം ഗ്രാമപഞ്ചായത്ത് അധികാരികൾ മാലിന്യം നീക്കം ചെയ്തു ശുചീകരിച്ചിരുന്നു. തള്ളുന്ന മാലിന്യത്തിന്‍റെ കൂട്ടത്തിലുള്ള രേഖകളിൽനിന്നാണ് മാലിന്യം തള്ളിയവരെ പിടികൂടാനായത്. കുറെക്കൂടി ജാഗ്രതയോടെ മാലിന്യം തള്ളുന്നവരെ എങ്ങനെ പിടികൂടാനാകുമെന്ന ആശങ്കയാണ് അധികൃതർക്കുള്ളത്. 

Tags:    
News Summary - Waste from Kochi is a headache for Aroor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.