അരൂർ: അരൂർ-ഇടക്കൊച്ചി പാലത്തിൽ ബൈക്ക് യാത്രികന് കഴുത്തിൽ ചൂണ്ടയുടെ ടങ്കീസ് കുരുങ്ങി മുറിവേറ്റു. അരൂർ കോന്നോത്ത് ബോണിഫസിന്റെ (49) കഴുത്തിലാണ് ടങ്കീസ് കുരുങ്ങിയത്. പെട്ടെന്ന് ബൈക്ക് നിയന്ത്രിച്ചതിനാൽ അപകടം ഒഴിവായി. കൂടെ മകളും ഉണ്ടായിരുന്നു. കഴിഞ്ഞദിവസം പകൽ മൂന്നോടെയായിരുന്നു സംഭവം. ഈ സമയം പാലത്തിന്റെ ഇരുഭാഗങ്ങളിലുമായി ഇരുപതിലേറെ പേർ ചൂണ്ടയിടാൻ ഉണ്ടായിരുന്നെന്ന് ബോണിഫസ് പറഞ്ഞു.
ഇതിലേറെയും അതിഥി തൊഴിലാളികളായിരുന്നു. ടങ്കീസ് ബൈക്ക് യാത്രികന്റെ കഴുത്തിൽ കുരുങ്ങിയെന്ന് മനസ്സിലായതോടെ ചൂണ്ടയിട്ട് കൊണ്ടിരുന്നവരെല്ലാം സ്ഥലം വിട്ടു. ബോണിഫസ് അരൂർ ഗവ.ആശുപത്രിയിൽ ചികിത്സതേടി. അരൂർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.