മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയെ വെളുത്തുള്ളി റെയിൽവേ ഗേറ്റ്

മുന്നറിയിപ്പില്ലാതെ റെയിൽവേഗേറ്റ് അടച്ചുപൂട്ടി

അരൂർ: മുന്നറിയിപ്പ് ഇല്ലാതെ വെളുത്തുള്ളി സൗത്ത് ലെവൽ ക്രോസ് പൂട്ടിയത് പ്രതിഷേധത്തിനിടയാക്കി. ചെന്നൈയിൽ നിന്ന് റെയിൽവേ ഉദ്യോഗസ്ഥർ എത്തുമെന്ന് പറഞ്ഞുകൊണ്ടാണ് ഗേറ്റ് പൂട്ടിയിടുന്നത്.

രണ്ടുമാസം മുമ്പ് ചെന്നൈയിൽ നിന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ എത്തുമെന്ന് അറിയിച്ചു കൊണ്ട് ഗേറ്റ് പൂട്ടിയിരുന്നു. അപ്പോൾ നിർമാണപ്രവർത്തനങ്ങൾ കാര്യമായി നടത്തിയിരുന്നു. എന്നാൽ അപ്പോഴും ഉന്നത ഉദ്യോഗസ്ഥർ എത്തിയില്ല. വെള്ളിയാഴ്ചയും മുന്നറിയിപ്പില്ലാതെ മൂന്ന് ദിവസത്തേക്ക് വെളുത്തുള്ളി റെയിൽവേഗേറ്റ് അടച്ചിട്ടിരിക്കുകയാണ്.

ഇന്നലെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയില്ല. വെളുത്തുള്ളിയിൽ നിന്ന് ദേശീയ പാതയിൽ എത്താൻ ആകെയുള്ള മാർഗമാണ് അടച്ചുപൂട്ടി ഇരിക്കുന്നത്.

കല്യാണങ്ങളടക്കം നിരവധി മറ്റ് അത്യാവശ്യകാര്യങ്ങൾ വെളുത്തുള്ളിയിൽ അടുത്തദിവസങ്ങളിലായി നടക്കാനുണ്ട്. ചെമ്മീൻ ഷെഡുകളിലേക്ക് വാഹനങ്ങൾ എത്തുന്നതിനും ഇത് തടസ്സമാകും. മറ്റ് സമാന്തര റോഡുകൾ ഇല്ലാത്തതിനാൽ ജനം കടുത്ത ദുരിതത്തിലാണ്. പ്രദേശവാസികൾ ഉന്നത റെയിൽവേ ഉദ്യോഗസ്ഥർക്ക് ഇക്കാര്യം കാണിച്ച് പരാതി നൽകും.

Tags:    
News Summary - railway gate was closed without warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.