ചന്തിരൂർ വെളുത്തുള്ളി റെയിൽവേ ഗേറ്റിൽ സിഗ്നൽ ലഭിക്കാത്തതുമൂലം
കാത്തുകിടക്കുന്ന വാഹനങ്ങൾ
അരൂർ: തീരദേശ റെയിൽവേയിൽ സിഗ്നൽ സംവിധാനം ഇല്ലാത്തതിെൻറ പേരിൽ അരൂരിലെ രണ്ട് റെയിൽവേ ക്രോസ് റോഡുകളിൽ യാത്രക്കാർ ദുരിതത്തിൽ. വെളുത്തുള്ളി സൗത്ത്, എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസുകളിലെ റോഡുകളിലൂടെ വരുന്ന വാഹനങ്ങൾക്കാണ് ദുരിതം. മറ്റെല്ലാ റെയിൽവേ ഗേറ്റുകളിലും സിഗ്നൽ ലഭിച്ചാലുടനെ ഗേറ്റ് തുറന്ന് വാഹനങ്ങളെ പോകാൻ അനുവദിക്കും.
ഈ രണ്ട് ഗേറ്റുകളിലും ദൂരെയുള്ള റെയിൽവേ സ്റ്റേഷനുകളിൽനിന്ന് സന്ദേശം കിട്ടിയാൽ മാത്രമേ തുറക്കൂ. മാസങ്ങളായി വാഹന യാത്രക്കാർ ഈ ദുരിതമനുഭവിക്കുകയാണ്. ചില ദിവസങ്ങളിൽ മണിക്കൂറുകളോളം വാഹനനിര ഗേറ്റ് തുറക്കാൻ കാത്തു കിടക്കേണ്ടി വന്നിട്ടുണ്ട്. രണ്ടു ഗേറ്റുകളിലും അടിപ്പാത നിർമിക്കാനാണ് റെയിൽവേ സിഗ്നൽ കട്ട് ചെയ്തതെന്ന് പറയുന്നു.
എന്നാൽ, അടിപ്പാത നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുമില്ല. സിഗ്നൽ സംവിധാനത്തിനുള്ള കേബിളുകൾ വലിച്ചിട്ടുണ്ടെങ്കിലും സിഗ്നൽ രണ്ട് ഗേറ്റിലും എത്തുന്നില്ല. സമയത്ത് സ്കൂളുകളിൽ എത്താൻ കഴിയാതെ പല ദിവസങ്ങളിലും സ്കൂൾ ബസുകൾ ഇവിടെ കുടുങ്ങിക്കിടക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.