നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിന്നിൽ ചരക്ക് ലോറി ഇടിച്ച നിലയിൽ
Posted On
date_range Updated On
date_range കണ്ടെയ്നർ ലോറിക്ക് പിന്നിൽ ചരക്ക് ലോറി ഇടിച്ചു
അരൂർ: നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിന്നിൽ ചരക്ക് ലോറി ഇടിച്ച് ഡ്രൈവർക്ക് പരിക്ക്. ലോറി ഡ്രൈവർ കണ്ണൂർ സ്വദേശി വിഷ്ണുവിനാണ് പരുക്കേറ്റത്. ദേശീയപാതയിൽ ചന്തിരൂർ ഗവ. ഹൈസ്കൂളിനു സമീപത്തുവെച്ചാണ് അപകടം.
പാലക്കാട് മലബാർ സിമൻറ് ഫാക്റിയിൽ നിന്നു ചേർത്തല പള്ളിപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ലോറിയുടെ മുൻഭാഗം തകർന്നു. ഡ്രൈവർ വിഷ്ണുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.