പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range വൻ കഞ്ചാവ് വേട്ട: അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ
അരൂർ: എരമല്ലൂർ കൊച്ചുവെളി കവലയ്ക്കടുത്തുള്ള വീട്ടിൽ ട്രോളി ബാഗിൽ സുക്ഷിച്ചിരുന്ന എട്ട് കിലോ കഞ്ചാവുമായി അസം സ്വദേശികളായ രണ്ടുപേർ പിടിയിലായി. അസം, ദേമജി, ഡിലപത്തുർ ബിറ്റുപാൽ ഗോഗോയ് (24), ബർസാം, റ്റിൻഗോഗ്, ദീപ ചിത്തേയ് (39) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും, ചേർത്തല എ.എസ്.പി സ്ക്വാഡും അരുർ പൊലീസും ചേർന്ന് പിടികൂടിയത്.
ക്രിസ്മസ് -പുതുവത്സരം പ്രമാണിച്ച് വിൽപ്പനക്കായി വീട്ടിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.