അ​രൂ​ർ ക്ഷേ​ത്രം ജ​ങ്​​ഷ​ൻ മു​ത​ൽ വ​ട​ക്കോ​ട്ട് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സ​ർ​വി​സ് റോ​ഡ് നി​ർ​മി​ക്കു​ന്നു

അരൂർ-തുറവൂർ ഉയരപ്പാത; സർവിസ് റോഡ് നിർമാണം തുടങ്ങി

അ​രൂ​ർ: അ​രൂ​ർ - തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​ത്തി‍െൻറ ഭാ​ഗ​മാ​യി സ​ർ​വി​സ്​ റോ​ഡി‍െൻറ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. അ​രൂ​ർ ക്ഷേ​ത്രം പ​രി​സ​ര​ത്താ​ണ്​ ചൊ​വ്വാ​ഴ്ച നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

അ​രൂ​ർ ക്ഷേ​ത്രം ജ​ങ്​​ഷ​ൻ മു​ത​ൽ വ​ട​ക്കോ​ട്ട് ബൈ​പാ​സ്ജ​ങ്​​ഷ​ൻ വ​രെ​യാ​ണ് സ​ർ​വി​സ്​ റോ​ഡ്​ നി​ർ​മി​ക്കു​ന്ന​ത്. ഇ​നി ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കേ​ണ്ട​ത്​ ഈ ​പ്ര​ദേ​ശ​ത്താ​ണ്. വാ​ഹ​ന​യാ​ത്രി​ക​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ദു​ര​വ​സ്ഥ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് ബോ​ധ്യ​മാ​യ​തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ക​രാ​ർ ക​മ്പ​നി​അ​ധി​കൃ​ത​ർ നേ​രി​ട്ടെ​ത്തി അ​രൂ​രി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളോ​ട് പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ സ​ർ​വി​സ്​ റോ​ഡ്​ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. അ​രൂ​ർ മു​ത​ൽ തു​റ​വൂ​ർ വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ൽ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ആ​രം​ഭി​ച്ച കാ​ലം മു​ത​ലേ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും നി​ത്യ​മാ​യി​രു​ന്നു. ഇ​തി​ന്​ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു.

Tags:    
News Summary - Aroor-Thuravoor high road; Construction of service road has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.