Posted On
date_range Updated On
date_range തെരുവുനായ് ഭീതിയിൽ അരൂർ
അരൂർ: റോഡുകളിലും ഇടവഴികളിലും തെരുവുനായ് ശല്യം തുടരുന്നു. പള്ളിത്തോട് വടക്കേക്കാട് കോളനിയിൽ നാലുപേർക്ക് കടിയേറ്റു. അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ശല്യം രൂക്ഷമാകുകയാണ്. കൂട്ടമായി എത്തുന്ന ഇവ സ്കൂൾ കുട്ടികളെയും ആക്രമിക്കുന്നുണ്ട്.
പല പ്രദേശങ്ങളിലും വടിയും കല്ലും കരുതിയാണ് ജനങ്ങൾ സഞ്ചരിക്കുന്നത്. അരൂരിലും എഴുപുന്നയിലും കൂട്ടംകൂടി നിന്ന് ആക്രമണ സ്വഭാവം കാട്ടുന്നുണ്ട്. ഒരു മാസത്തിനുള്ളിൽ ഒട്ടേറെ പേർക്ക് കടിയേറ്റിട്ടും ഇവയുടെ ശല്യം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.