ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ആ​ൽ​ഫ അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യി​ൽ എ​ക്സ്സൈ​സ് ഡി​വി​ഷ​ൻ പ്രേ​വ​ന്റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സ​തീ​ഷ് കു​മാ​ർ എ​സ്സ്, കെ ​വി അ​ശോ​ക​ൻ, ആ​ൽ​ഫ ജീ​നി​യ​സ് എ​ജ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ റോ​ജ​സ് ജോ​സ് എ​ന്നി​വ​ർ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ക്കു​ന്നു

നാടെങ്ങും ലഹരിവിരുദ്ധ ദിനാചരണം

ആ​ല​പ്പു​ഴ: ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ല​ഹ​രി​ക്കെ​തി​രെ ജ​ന​കീ​യ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. എ​സ്.​ഡി. കോ​ള​ജി​ല്‍ എ.​എം. ആ​രി​ഫ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍ഡ് ജി​ല്ല യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്.​ഡി. കോ​ള​ജ് എ​ന്‍.​എ​സ്.​എ​സ്, എ​ന്‍.​സി.​സി, ആ​ന്റി നാ​ര്‍കോ​ട്ടി​ക് ക്ല​ബ്, ടീം ​കേ​ര​ള എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. കോ​ള​ജ് പ്രി​ന്‍സി​പ്പ​ൽ കെ.​എ​ച്ച്. പ്രേ​മ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ക്‌​സൈ​സ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ മ​നോ​ജ് കൃ​ഷ്‌​ണേ​ശ്വ​രി വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

ആ​ല​പ്പു​ഴ: വി​മു​ക്തി മി​ഷ​ന്‍ ജി​ല്ല​ത​ല പ​രി​പാ​ടി എ​ച്ച്. സ​ലാം എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ന്ന​പ്ര സ​ഹ​ക​ര​ണ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്രി​ന്‍സി​പ്പ​ൽ ഡോ. ​റൂ​ബി​ന്‍ വി.​വ​ര്‍ഗീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​സി.​എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ എ​ന്‍. നൗ​ഷാ​ദ് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ആ​ല​പ്പു​ഴ എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ വൈ. ​പ്ര​സാ​ദ് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സെ​ടു​ത്തു.

ആ​ല​പ്പു​ഴ: ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ആ​ൽ​ഫ അ​ക്കാ​ദ​മി​യു​ടെ​യും എ​ക്​​സൈ​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സും റാ​ലി​യും ന​ട​ന്നു. ആ​ല​പ്പു​ഴ എ​ക്​​സൈ​സ് ഡി​വി​ഷ​ൻ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ

സ​തീ​ഷ് കു​മാ​ർ .എ​സ്സ് റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ആ​ൽ​ഫ ജീ​നി​യ​സ് എ​ജ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ റോ​ജ​സ് ജോ​സ്, എ​ക്സ്സൈ​സ് ഡി​വി​ഷ​ൻ പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സ​തീ​ഷ് കു​മാ​ർ എ​സ്സ്, കെ ​വി അ​ശോ​ക​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

ചേ​ർ​ത്ത​ല: എ​ക്‌​സൈ​സ് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍ത്ത​ല ഗ​വ. ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ണ​ര്‍വ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി നി​ര്‍മി​ച്ച ഷ​ട്ടി​ല്‍, വോ​ളി​ബാ​ള്‍ കോ​ര്‍ട്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും സ്‌​പോ​ര്‍ട്‌​സ് കി​റ്റ് വി​ത​ര​ണ​വും മ​ന്ത്രി നി​ര്‍വ​ഹി​ച്ചു. ചേ​ര്‍ത്ത​ല ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ ഷേ​ര്‍ളി ഭാ​ര്‍ഗ​വ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചേ​ര്‍ത്ത​ല ന​ഗ​ര​സ​ഭ എ.​ഇ.​പി ആ​ര്‍. മാ​യാ​ദേ​വി റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. ചേ​ര്‍ത്ത​ല എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി.​ജെ. റോ​യ് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ൻ ഏ​ലി​ക്കു​ട്ടി ജോ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​രൂ​ർ: ‘ല​ഹ​രി​ക്കെ​തി​രാ​കാം, ജീ​വി​ത​ങ്ങ​ളെ ര​ക്ഷി​ക്കാം’ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി സി.​പി.​ഐ അ​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു. അ​രൂ​ർ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന​രി​കി​ൽ സ്റ്റേ​റ്റ് ഹൈ​വേ​യി​ൽ ന​ട​ന്ന ല​ഹ​രി​വി​രു​ദ്ധ ശൃം​ഖ​ല ഒ.​കെ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ക​ല സു​രേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം.​എ​സ്. സു​മേ​ഷ്, കെ.​പി. ദി​ലീ​പ് കു​മാ​ർ, വി.​കെ. ച​ന്ദ്ര​ബോ​സ്, പി.​എം. അ​നി​ൽ​കു​മാ​ർ, ടി.​പി. സ​ലിം, കെ.​വി. മു​ര​ളി, ന​ളി​നാ​ക്ഷ​ൻ, അ​ഖി​ൽ​ദേ​വ്, വി.​ആ​ർ. ര​തീ​ഷ്, സി.​പി. നി​തി​ൻ, വി​ഷ്ണു ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ന്തി​രൂ​രി​ൽ എം.​പി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ര​മ​ല്ലൂ​രി​ൽ എ​സ്. അ​ശോ​ക് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ന്നാ​ർ: നാ​യ​ർ സ​മാ​ജം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റി​ന്റെ​യും മാ​ന്നാ​ർ വാ​യ​ന​ശാ​ല​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​ർ ന​ട​ത്തി. മാ​ന്നാ​ർ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​സ് മാ​ത്യു ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി. ​മ​നോ​ജ്, അ​ധ്യാ​പ​ക​രാ​യ ഹ​രി​കൃ​ഷ്ണ​ൻ പ്ര​ദീ​പ്, ഗി​രീ​ഷ്, സ​രി​ത, രേ​ഖ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മാ​ന്നാ​ർ: ല​ഹ​രി​മ​രു​ന്ന് വ്യാ​പ​ന​ത്തി​നെ​തി​രെ സി.​പി.​ഐ മാ​ന്നാ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ ദീ​പ ശൃം​ഖ​ല ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ഡ്വ. സി.​എ. അ​രു​ൺ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യ​കു​മാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​നീ​ത് വി​ജ​യ​ൻ, എം.​എ​ൻ. സു​രേ​ഷ്, സു​ജ രാ​ജീ​വ്‌, പി.​ജി. രാ​ജ​പ്പ​ൻ, അ​ഡ്വ. ജി. ​ഉ​ണ്ണി കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​ആ​ർ. ര​ഗീ​ഷ് സ്വാ​ഗ​ത​വും സു​ധീ​ർ എ​ല​വ​ൻ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

മാ​ന്നാ​ർ: കു​ര​ട്ടി​ക്കാ​ട് നാ​ഷ​ന​ൽ ഗ്ര​ന്ഥ​ശാ​ല​യും മാ​ന്നാ​ർ ശ്രീ ​ഭൂ​വ​നേ​ശ്വ​രി സ്കൂ​ളും സം​യു​ക്ത​മാ​യി ല​ഹ​രി​വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. ല​ഹ​രി​വി​രു​ദ്ധ റാ​ലി, ല​ഘു​ലേ​ഖ വി​ത​ര​ണം, സ​ത്യ​പ്ര​തി​ജ്ഞ എ​ന്നീ പ​രി​പാ​ടി​ക​ളോ​ടേ ന​ട​ന്ന ച​ട​ങ്ങ് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്​ എ​ൽ.​പി സ​ത്യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​ശി​ധ​ര​ൻ ആ​ർ. തു​ഷാ​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി. ​ഗ​ണേ​ഷ് കു​മാ​ർ, ശ്രീ​കു​മാ​ർ വെ​ച്ചൂ​ർ , ശ്രീ​കു​മാ​രി ,സ​രി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ചാ​രും​മൂ​ട്: താ​മ​ര​ക്കു​ളം വി.​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ റാ​ലി​യും ഫ്ലാ​ഷ് മോ​ബും ന​ട​ത്തി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി റാ​ലി പി.​ടി.​എ പ്ര​സി​ഡ​ൻ​റ് എ​സ്. ഷാ​ജ​ഹാ​നും സ്കൂ​ളി​ൽ ന​ട​ന്ന റാ​ലി​യും ഫ്ലാ​ഷ് മോ​ബും എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​അ​ഖി​ലും ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹ​രി​പ്പാ​ട്: ചി​ങ്ങോ​ലി യു​വ​ജ​ന സ​മാ​ജം ഗ്ര​ന്ഥ​ശാ​ല ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ പു​തു​ക്ക​ലും ല​ഖു​ലേ​ഖ വി​ത​ര​ണ​വും ന​ട​ത്തി. കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ മു​ൻ എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ മു​ഞ്ഞി​നാ​ട്ട് രാ​മ​ച​ന്ദ്ര​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി എം.​എ. ക​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​ങ്ങോ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​നീ​ഷ് എ​സ്. ചേ​പ്പാ​ട് പ്ര​തി​ജ്ഞ പു​തു​ക്കി. അ​ഡ്വ. ആ​ർ. കി​ര​ൺ​കു​മാ​ർ, പി. ​ആ​ർ. അ​ര​വി​ന്ദ്, പി. ​സു​കു​മാ​ര​ൻ, ച​ന്ദ്ര​ൻ, ഇ​ർ​ഫാ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Anti-drug day celebrate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.