ആലപ്പുഴ നഗരസഭ സംഘടിപ്പിച്ച ശുചിത്വ മനുഷ്യച്ചങ്ങല
ആലപ്പുഴ: സ്വച്ഛ് ഭാരത് മിഷന്റെ നിർദേശപ്രകാരം നഗരസഭ ആഭിമുഖ്യത്തിൽ 'ആലപ്പി ഷെല്ലേഴ്സ് സ്വച്ഛത ലീഗ്' പേരില്‍ ആലപ്പുഴ ബീച്ചില്‍ സ്വച്ഛ് അമൃത് മഹോത്സവം സംഘടിപ്പിച്ചു. മാലിന്യമുക്ത നഗരങ്ങൾക്കായുള്ള പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, വിവിധ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ആലപ്പുഴ നഗരസഭ ശുചിത്വ മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും മണൽ ശിൽപവും സൈക്കിള്‍ റാലിയും റോളര്‍ സ്കേറ്റിങ്ങും ഫ്ലാഷ്മോബും സംഘടിപ്പിച്ചു.
ആലപ്പുഴ ബീച്ചില്‍ മുഹമ്മ കെ.ഇ. കാർമല്‍ അക്കാദമിയുടെ റോളര്‍സ്കേറ്റിങ്, തിലക് ഡാന്‍സ് ചന്തു ആൻഡ് ടീമിന്റെ ഫ്ലാഷ്മോബ്, രാജേഷ് പാട്ടുകളം, ടി.ബി. ഉദയന്‍ എന്നിവരുടെ നേതൃത്വത്തിൽ മണൽ ശിൽപം എന്നിവ ഒരുക്കി.
ആലപ്പുഴ ബീച്ചിൽ വിജയ പാര്‍ക്ക് മുതല്‍ തെക്കോട്ട് പഴയ കടൽപാലം വരെ തീർത്ത മനുഷ്യച്ചങ്ങലയിലും ശുചിത്വ സന്ദേശ റാലിയിലും അനുബന്ധ പരിപാടികളിലും ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.
അഡ്വ. എ.എം. ആരിഫ് എം.പി, എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്, എച്ച്. സലാം എന്നിവര്‍ മുഖ്യാതിഥികളായി.നഗരസഭ അധ്യക്ഷ സൗമ്യരാജ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ബീന രമേശ്, സ്ഥിരംസമിതി അധ്യക്ഷരായ എ. ഷാനവാസ്, ബിന്ദു തോമസ്, ആര്. വിനീത, കക്ഷിനേതാവായ എം.ആര്. പ്രേം, നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ സ്കൂളുകളില്‍നിന്നുള്ള എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ് യൂനിറ്റുകള്‍, യൂത്ത് ക്ലബ്, യുവജന സംഘടനകൾ, കുടുംബശ്രീ പ്രവര്‍ത്തകര്‍, റെസിഡന്റ്സ് പ്രവര്‍ത്തകര്‍ തുടങ്ങിയവർ സംബന്ധിച്ചു.
കായംകുളത്ത് ശുചീകരണവും റാലിയും
കായംകുളം: 'സ്വച്ഛ് അമൃത് മഹോത്സവ്' ഭാഗമായി നഗരത്തിൽ റാലിയും ശുചീകരണവും സംഘടിപ്പിച്ചു. ലോഗോ നഗരസഭ ചെയർപേഴ്സൻ പി. ശശികല പ്രകാശനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ഫർസാന ഹബീബ് ഏറ്റുവാങ്ങി. തുടർന്ന് പുത്തൻകണ്ടം മാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ശുചീകരിച്ചു. റാലിയിൽ കായംകുളം ഗവ. ഐ.ടി.ഐ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. ജെ. ആദർശ്, മായാദേവി, കേശുനാഥ്, ഷാമില അനിമോൻ, കൗൺസിലർമാരായ അമ്പിളി, നാദിർഷ, സുകുമാരി, വിജയശ്രീ, ഗംഗാദേവി, റെജി മാവനാൽ, സെക്രട്ടറി സനൽ ശിവൻ, ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ, ഇൻസ്പെക്ടർ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.