ജില്ല പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ബിപിന് സി. ബാബു
അവതരിപ്പിക്കുന്നു
ആലപ്പുഴ: ജില്ല പഞ്ചായത്ത് ബജറ്റിൽ ആരോഗ്യ, വിദ്യാഭ്യാസ, ഉൽപാദന, പശ്ചാത്തല മേഖലയിലെ പദ്ധതികൾക്ക് മുൻഗണന. ദുർബല വിഭാഗങ്ങളുടെ ക്ഷേമത്തിനും പ്രധാന്യം നൽകുന്നു. മുൻ നീക്കിയിരിപ്പ് 1,71,16,432 രൂപ ഉൾപ്പെടെ ആകെ 124,74,78,432 രൂപ വരവും 122,98,60,000 രൂപ ചെലവും 1,76,18,432 രൂപ നീക്കിയിരിപ്പുമാണുള്ളത്.
കുട്ടനാട്ടിൽ നെല്ല് സംഭരണ കേന്ദ്രം, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, വനിതകൾ, ശിശുക്കൾ, വയോജനങ്ങൾ, മാനസിക- ശാരീരിക വെല്ലുവിളി നേരിടുന്നവർ, പാലിയേറ്റിവ് രോഗികൾ തുടങ്ങിയവരുടെ പരിരക്ഷ, വിദ്യാഭ്യാസം, വൃക്ക രോഗികൾക്ക് ചികിത്സ ആനുകൂല്യം, കുട്ടികളുടെ ശാസ്ത്രരംഗത്തെ കഴിവുകൾ പ്രോത്സാഹിപ്പിക്കൽ, മൺമറഞ്ഞ പ്രതിഭകളുടെ സ്മരണക്കായി സ്മാരകങ്ങൾ സ്ഥാപിക്കൽ, ജീവൻരക്ഷ മരുന്ന്, തൊഴിൽ ഉപകരണങ്ങൾ വാങ്ങൽ എന്നിവ ബജറ്റിൽ ഉൾപ്പെടുത്തി. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സ്വയംതൊഴിൽ പരിശീലനം ഏർപ്പെടുത്തും.
ലൈഫ് പാർപ്പിട പദ്ധതിക്കും ബജറ്റിൽ പ്രാധാന്യം നൽകി. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ, ജൂഡോ, കരാട്ടേ- യോഗ പരിശീലനം ജില്ല പഞ്ചായത്തിന്റെ ജെൻഡർ പാർക്കിൽ വർക്കിങ് വിമൻസ് ഹോസ്റ്റൽ സ്ഥാപിക്കൽ എന്നിവക്ക് തുക വകയിരുത്തി.വൈസ് പ്രസിഡന്റ് അഡ്വ. ബിപിൻ സി. ബാബുവാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് കെ.ജി. രജേശ്വരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. ദേവദാസ് സ്വാഗതം പറഞ്ഞു.
കാർഷിക മേഖല: 5.95 കോടി
നെൽകൃഷിക്ക് കൂലിച്ചെലവ് സബ്സിഡി: 1.25 കോടി
വനിത ഗ്രൂപ്പുകൾ വഴി പച്ചക്കറി കൃഷി: 46 ലക്ഷം
പാടശേഖരങ്ങൾക്ക് എമർജൻസി പമ്പ് സെറ്റ്: 20 ലക്ഷം
കൂട്ടനാട്ടിൽ നെല്ല് സംഭരണ കേന്ദ്രം: 25 ലക്ഷം
കൃഷി ഫാമുകളുടെ വികസനം: 50 ലക്ഷം
മത്സ്യബന്ധനം: 1.44 കോടി
തൊഴിലുപകരണങ്ങൾ (വള്ളം, വല): 56.4 ലക്ഷം
പൊതുജലാശയങ്ങളിൽ മത്സ്യകൃഷി: 40 ലക്ഷം
മൃഗസംരക്ഷണം, ക്ഷീര വികസനം: 1.61 കോടി
മിനി ഡെയറി ഫാം: 50 ലക്ഷം
പാലിന് സബ്സിഡി: 50 ലക്ഷം
ക്ഷീര സംഘങ്ങൾക്ക് റിവോൾവിങ് ഫണ്ട്: 50 ലക്ഷം
പ്രാദേശിക സാമ്പത്തിക വികസനം: 3.5 കോടി
തൊഴിൽദായക സംരംഭങ്ങൾ: 45 ലക്ഷം
വനിത ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ: ഒരുകോടി
മിനി ഐ.ടി പാർക്ക്: 50 ലക്ഷം
കുടുംബശ്രീ പൊതുവിപണന കേന്ദ്രം: 25 ലക്ഷം
പാർപ്പിടം: 9.71 കോടി
ലൈഫ് ഭവന പദ്ധതി: 9.36 കോടി
അതിദാരിദ്ര്യ നിർമാർജനം: 10 ലക്ഷം
പി.എം.എം.വൈ അധിക വിഹിതം: 25 ലക്ഷം
സാമൂഹികക്ഷേമം: 3.6 കോടി
ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്: ഒരുകോടി
വയോജന സൗഹൃദ പ്രോജക്ട്: 70 ലക്ഷം
ചലനശേഷി നഷ്ടപ്പെട്ടവർക്ക് ഇലക്ട്രോണിക് വീൽചെയർ: 55 ലക്ഷം
പാഥേയം (എച്ച്.ഐ.വി ബാധിതർക്ക് പോഷകാഹാരം): 50 ലക്ഷം
വനിത-ശിശു വികസനം: 3.81 കോടി
വർക്കിങ് വുമൺ ഹോസ്റ്റൽ (അടങ്കൽ മൂന്ന് കോടി): 25 ലക്ഷം
അനുപൂരക പോഷകാഹാരം: 1.25 കോടി
ഹരിതകർമ സേന പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ: 25 ലക്ഷം
ഷീ ഫിറ്റ്നസ് സെന്റർ: 10 ലക്ഷം
ഹൈടെക് അംഗൻവാടി: 1.2 കോടി
വിദ്യാഭ്യാസം: 13.19 കോടി
സമഗ്ര വിദ്യാഭ്യാസ പദ്ധതി: 20 ലക്ഷം
സ്കൂളുകൾക്ക് കായിക ഉപകരണങ്ങൾ: 25 ലക്ഷം
കായിക പരിശീലനം: 42 ലക്ഷം.
ലാബ് ഫർണിഷിങ്: 20 ലക്ഷം
ക്ലാസ് മുറികളിൽ ഹൈടെക് സൗകര്യമൊരുക്കൽ: ഒരുകോടി
മാരകരോഗം ബാധിച്ച വിദ്യാർഥികൾക്ക് ചികിത്സ സഹായം: 10 ലക്ഷം
സ്കൂളുകൾക്ക് കമ്പ്യൂട്ടർ ലാബ്: മൂന്നുകോടി
സ്കൂൾ ഗ്രൗണ്ട് നവീകരണം: 60 ലക്ഷം
സ്കൂളുകളിൽ ടർഫ് നിർമാണം: 50 ലക്ഷം
സ്കൂൾ ടോയ്ലറ്റ്: 60 ലക്ഷം
സാംസ്കാരികം: ഒരുകോടി
ഗ്രന്ഥശാലകൾക്ക് അടിസ്ഥാന സൗകര്യ വികസനം: 35 ലക്ഷം
സാംസ്കാരിക ഉത്സവങ്ങൾ, പരമ്പരാഗത കലാരൂപങ്ങളിൽ
പരിശീലനം: 25 ലക്ഷം
തോപ്പിൽ ഭാസി സ്മാരക കലാ പഠന കളരി: 10 ലക്ഷം
എസ്.എൽ.പുരം സ്മാരക സ്മൃതിമണ്ഡപം: 10 ലക്ഷം
ആരോഗ്യം: 6.15 കോടി
കാവൽ - വനിതകൾക്ക് അർബുദ നിർണയം, തുടർ ചികിത്സ: 40 ലക്ഷം
പാലിയേറ്റിവ് പരിചരണം: 82 ലക്ഷം
ഡയാലിസിസ്, അവയവമാറ്റത്തിന് വിധേയരായവർക്ക് ജീവൻരക്ഷ മരുന്നുകൾക്ക്: ഒരുകോടി
ജില്ല ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ്: 40 ലക്ഷം
ആയുർവേദം: 3.8 കോടി
ജില്ല ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം (അടങ്കൽ അഞ്ച് കോടി): 2.5 കോടി
മരുന്ന് വാങ്ങൽ: 1.1 കോടി
ഹോമിയോ: 84.2 ലക്ഷം
വന്ധ്യത നിവാരണ ക്യാമ്പ്: ആറ് ലക്ഷം
പാലിയേറ്റിവ് പ്രവർത്തനം: 10 ലക്ഷം
മരുന്ന് വാങ്ങൽ: 30 ലക്ഷം
കുടിവെള്ളം, ശുചിത്വം: 9.3 കോടി
പൈപ്പ് ലൈൻ ദീർഘിപ്പിക്കൽ: രണ്ട് കോടി
ചെറുകിട കുടിവെള്ള പദ്ധതികൾ: 50 ലക്ഷം
ട്യൂബ് വെൽ: 40 ലക്ഷം
ആർ.ഒ പ്ലാന്റ്: 40 ലക്ഷം
പൊതുജലാശങ്ങൾ ആഴംകൂട്ടി സംരക്ഷിക്കൽ: 1.5 കോടി
ശ്മശാനം: 90 ലക്ഷം
പൊതുപദ്ധതികൾ: 5.67 കോടി
സോളാർ പാനലുകൾ സ്ഥാപിക്കൽ: 85 ലക്ഷം
ദുരന്തനിവാരണ പ്രവർത്തനങ്ങൾ: 20 ലക്ഷം
ജീവവായു- കാർബൺ ന്യൂട്രൽ- മിയാവാക്കി വനം: 25 ലക്ഷം
ഊർജം: 3.13 കോടി
വൈദ്യുതി ലൈൻ വ്യാപനം: 2.63 കോടി
ഹൈമാസ്റ്റ് ലൈറ്റ്: 50 ലക്ഷം
ഗതാഗതം: 9.27 കോടി
റോഡുകൾ, പാലങ്ങൾ: നാല് കോടി
റോഡ് അറ്റകുറ്റപ്പണി: 5.27 കോടി
പട്ടികജാതി വികസനം: 15.07 കോടി
പഠനമുറി: 1.25 കോടി
മെറിറ്റോറിയസ് സ്കോളർഷിപ്പിന് ഗ്രാമപഞ്ചായത്തുകൾക്ക് വിഹിതം: 1.5 കോടി
യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ: 25 ലക്ഷം
എൻജിനീയറിങ്, നഴ്സിങ് അപ്രന്റീസ് നിയമനം: 50 ലക്ഷം
കോളനി സമഗ്ര വികസനം: നാലുകോടി
ഹൈമാസ്റ്റ് ലൈറ്റ്: ഒരുകോടി
പട്ടികവർഗ വികസനം: 65.24 ലക്ഷം
ഭവന നിർമാണം: 40 ലക്ഷം
ഭൂമി വാങ്ങൽ: 4.5 ലക്ഷം
തൊഴിൽ പരിശീലനം: ഒരുലക്ഷം
സംരംഭകത്വ പ്രോത്സാഹനം: 3.74 ലക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.