ആലപ്പുഴ: അനർഹരിൽനിന്ന് പിടിച്ചെടുത്ത മുൻഗണന റേഷൻ കാർഡുകൾ (മഞ്ഞ, പിങ്ക്) ജില്ലയിലെ അർഹരായവർക്കു നൽകിത്തുടങ്ങി. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ഇവർക്ക് ദേശീയ ഭക്ഷ്യഭദ്രത നിയമം അനുസരിച്ചുള്ള റേഷൻവിഹിതം ലഭിച്ചുതുടങ്ങും. പിടിച്ചെടുത്ത പൊതുവിഭാഗം സബ്സിഡി (നീല) കാർഡുകൾ തൽക്കാലം വിതരണം ചെയ്യില്ല. ഇതുസംബന്ധിച്ച് സർക്കാർ നിർദേശം അനുസരിച്ചായിരിക്കും തുടർനടപടി.
8,896 റേഷൻ കാർഡാണ് ജില്ലയിൽ അനർഹരിൽനിന്ന് പിടിച്ചെടുത്തത്. എന്നാൽ, ഇത്രയും മുൻഗണന കാർഡുകൾ ജില്ലയിലുള്ള അർഹരായവർക്കു വിതരണം ചെയ്യുന്നത് തീരുമാനിച്ചിട്ടില്ല. അപേക്ഷകരിൽ ഓരോരുത്തർക്കും സംസ്ഥാനതലത്തിൽ ലഭിച്ച മാർക്ക് കണക്കാക്കി മുൻഗണന ഒഴിവുകൾ നികത്തുന്നതാണു കാരണം.
അർഹത മാനദണ്ഡങ്ങളുടെ മാർക്കായിരിക്കും എത്ര മുൻഗണന കാർഡുകൾ ജില്ലക്കു ലഭിക്കുമെന്നു നിശ്ചയിക്കുക. ഫെബ്രുവരി 20 മുതലാണ് മാർക്ക് കണക്കാക്കി മുൻഗണന കാർഡ് നൽകുന്ന നടപടി സോഫ്റ്റ്വെയർ സഹായത്തോടെ ആരംഭിച്ചത്. ഇത് മാർച്ച് 18 വരെ തുടരും. ആദ്യഘട്ടങ്ങളിൽ മുൻഗണന കാർഡിന് അർഹരായവർക്ക് മാർച്ച് മുതൽ റേഷൻ വിഹിതം ലഭിക്കും. അവസാനഘട്ടത്തിൽ അർഹത നേടുന്നവർക്ക് ഏപ്രിൽ വരെ കാത്തിരിക്കേണ്ടിവരും. അനർഹരിൽനിന്ന് മുൻഗണന കാർഡ് പിടിച്ചെടുക്കാൻ ഓപറേഷൻ യെല്ലോ എ
ന്ന പേരിൽ പൊതുവിതരണ വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ മുതൽ ഇരുനില വീടും കാറുമുള്ളവരിൽ നിന്നുവരെ മുൻഗണന കാർഡുകൾ പിടിച്ചെടുത്തിരുന്നു. പിഴയായി 12.05 ലക്ഷം രൂപയും ഈടാക്കി. ഏറ്റവും കൂടുതൽ കാർഡ് (2132) പിടിച്ചെടുത്ത ചേർത്തല താലൂക്കിലാണ് ഏറ്റവും കൂടുതൽ തുക (4.33 ലക്ഷം) പിഴ ഈടാക്കിയത്. ഏറ്റവും കുറവ് കാർഡ് (802) പിടിച്ചെടുത്തത് ചെങ്ങന്നൂരിലാണ്. ഇവിടെ 1.31 ലക്ഷം പിഴയീടാക്കി.
ഇനിയും ഏറെ പേർ അനർഹമായി മുൻഗണന കാർഡുകൾ കൈവശംവെച്ചിട്ടുണ്ടെന്നാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. ഇവകൂടി പിടിച്ചെടുത്താലേ ബാക്കിയുള്ളവരെ പരിഗണിക്കാനാകൂ. പതിനായിരക്കണക്കിന് അപേക്ഷകൾ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്താൻ ലഭിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കൽ ഒ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.