Posted On
date_range Updated On
date_range വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയയാൾ അറസ്റ്റിൽ
അമ്പലപ്പുഴ: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയയാളെ അറസ്റ്റു ചെയ്തു. പുന്നപ്ര അറവുകാട് ഹരിജൻ കോളനിയിൽ ഷാജിയാണ് (58) അറസ്റ്റിലായത്. ഓണത്തോടനുബന്ധിച്ച് അനധികൃത മദ്യ, മയക്കുമരുന്ന് വിൽപനയും, ഉപഭോഗവും തടയുന്നതിന്റെ ഭാഗമായി പുന്നപ്ര പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഷാജി പിടിയിലായത്.
വീട്ടിൽ വളർത്തിയ അഞ്ചോളം കഞ്ചാവ് ചെടികളും സംഘം കണ്ടെത്തി.പുന്നപ്ര എസ്.ഐ ആർ.ആർ. രാകേഷ്, എ.എസ്.ഐ സിദ്ദീഖ്, സി.പി.ഒ മാരായ എം.കെ. വിനിൽ, ബിനുകുമാർ, എം.ആർ. രതീഷ്, അജിത്ത് എന്നിവരും എക്സൈസ് ഉദ്യോഗസ്ഥരും ചേർന്നു നടത്തി പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.