ക​രു​വേ​ലി​ൽ ചി​റ​ക്കു​ഴി പാ​ടം ക​ത്തി​യ​നി​ല​യി​ൽ

തരിശുനിലത്തിൽ തീ പടർന്നു; നാട്ടുകാരും അഗ്നിരക്ഷ സേനയും ചേര്‍ന്ന് അണച്ചു

എടത്വ: തരിശുനിലത്തിൽ തീ പടർന്നു. നാട്ടുകാരുടെ ഇടപെടലിൽ വൻദുരന്തം ഒഴിവായി.തലവടി പഞ്ചായത്ത് മൂന്നാം വാർഡിൽ കരുവേലിൽ ചിറക്കുഴി പാടത്താണ് തീ പടർന്നത്. ബുധനാഴ്ച വൈകീട്ട് 4.30നാണ് സംഭവം. പടത്തെ കരിഞ്ഞുണങ്ങിയ പുല്ലിനും കുറ്റിച്ചെടികൾക്കുമാണ് തീപിടിച്ചത്.

പാടത്തിനോട് ചേർന്ന ഭാഗങ്ങളിൽ നിരവധി വീടുകൾ സ്ഥിതിചെയ്യുന്നുണ്ട്. തീ പിടിക്കുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപെട്ടെങ്കിലും മിനിറ്റുകൾക്കുള്ളിൽ തീ പടരുകയായിരുന്നു.

തലവടി ഗ്രാമപഞ്ചായത്ത് അംഗം ജോജി ജെ.വൈലപ്പിള്ളിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, പ്രകാശ് പനവേലിൽ എം.എസ്. മധുസൂധനൻ, ജോമോൻ ചക്കാലയിൽ, ഐപ്പ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ആലപ്പുഴ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീയണച്ചത്. 

Tags:    
News Summary - A fire broke out in the land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.