90 ലക്ഷം മുടക്കിയ ശൗചാലയം അടഞ്ഞു; മുട്ടം മാർക്കറ്റിൽ ജനം ബുദ്ധിമുട്ടുന്നു

ചേർത്തല: നഗരസഭയുടെ മുട്ടം മാർക്കറ്റിൽ ശൗചാലയം അടച്ചിട്ടിട്ട് മാസങ്ങൾ പിന്നിട്ടതോടെ മാർക്കറ്റിലെ വ്യാപാരികളും അന്തർ സംസ്ഥാനങ്ങളിൽനിന്ന്​ ലോഡുമായി എത്തുന്ന ലോറി തൊഴിലാളികളും വലയുന്നു. ആധുനിക ശൗചാലയ സംവിധാനമുണ്ടായിരുന്നതാണ് പൂട്ടിയത്. മാർക്കറ്റിലെ വ്യാപാരികൾ, മത്സ്യവിൽപനക്കാർ, ലോഡുമായി ഇവിടെയെത്തുന്ന ലോറിക്കാർ, തൊഴിലാളികൾ ഉൾപ്പെടെയാണ്​ ഇതോടെ ബുദ്ധിമുട്ടുന്നത്​. പലരും പൊതുസ്ഥലത്ത് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുകയാണ്. നഗരസഭ വിവിധയിടങ്ങളിൽ 90 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച മോഡുലാർ ശൗചാലയങ്ങളിലൊന്നാണ് മാർക്കറ്റിൽ ഉപയോഗശൂന്യമായി കിടക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് മാർക്കറ്റി‍ൻെറ പുനർ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയത്. മുൻമന്ത്രി പി. തിലോത്തമൻ അനുവദിച്ച 80 ലക്ഷം രൂപയും കിഫ്ബിയിൽ അനുവദിച്ച 2.57 കോടി രൂപയും ചെലവഴിച്ച് നിർമാണപ്രവർത്തനം നടക്കുന്നുണ്ട്. മത്സ്യ മാർക്കറ്റിൽനിന്നുള്ള കാനയിലൂടെ മലിനജലം ഒഴുകുന്നതും പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട്. വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്ന ഈ പ്രശ്നങ്ങൾ പലവട്ടം ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ, ജലസംഭരണിയിൽ വെള്ളം നിൽക്കാത്തതാണ് പ്രശ്നമെന്നും ഉടൻ പരിഹരിച്ച് ശൗചാലയം പ്രവർത്തനം തുടങ്ങുമെന്നും നഗരസഭ അധികൃതർ പറഞ്ഞു. ഇപ്പോൾ നടക്കുന്ന നിർമാണപ്രവൃത്തികൾ വേഗത്തിലാക്കുമെന്നും മാലിന്യപ്രശ്നങ്ങൾ ഇല്ലാത്ത അത്യാധുനിക രീതിയിൽ മാർക്കറ്റ് നവീകരണമാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ പറഞ്ഞു. APL SHUCHIMURI മാസങ്ങളായി മുട്ടം മത്സ്യമാർക്കറ്റിൽ പൂട്ടിക്കിടക്കുന്ന ശൗചാലയം അനുസ്മരണം നടത്തി ആലപ്പുഴ: കെ.എസ്.എസ്.പി.എ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ മുൻ സംസ്ഥാന പ്രസിഡന്‍റ്​ കെ. കരുണാകരൻ പിള്ളയുടെ അഞ്ചാം അനുസ്മരണയോഗം ഡി.സി.സി ഓഫിസിൽ സംസ്ഥാന സെക്രട്ടറി ആർ. കുമാരദാസ് ഉദ്​ഘാടനം ചെയ്​തു. ജില്ല പ്രസിഡന്‍റ്​ സി.വി. ഗോപി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഇൻചാർജ് കണിശ്ശേരി മുരളി, സംസ്ഥാന ഭാരവാഹികളായ ബി. ഹരിഹരൻ നായർ, സി. വിജയൻ, പി. മേഘനാഥൻ, കെ.ഒ. ചാക്കോ, എം. ചന്ദ്രൻ, ജില്ല ഭാരവാഹികളായ ഡി. ബാബു, എ.എ. ജലീൽ, നിയോജക മണ്ഡലം ഭാരവാഹികളായ മധുസൂദനപ്പണിക്കർ, പ്രകാശൻ, വിജയനാശാരി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.