317 പേർക്ക്​ കൂടി കോവിഡ്​

ആലപ്പുഴ: ജില്ലയിൽ 317 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 313പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം. രണ്ടുപേർ വിദേശത്തുനിന്നും ഒരാൾ ഇതര സംസ്ഥാനത്തുനിന്നും എത്തിയതാണ്. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 467പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 67118 പേർ രോഗ മുക്തരായി. 4439പേർ ചികിത്സയിലുണ്ട്​. 259പേർക്ക്​ കോവിഡ്​ വാക്​സിൻ നൽകി ആലപ്പുഴ: ജില്ലയിൽ 10 കേന്ദ്രങ്ങളിലായി 259പേർക്ക് കോവിഡ് വാക്‌സിനേഷൻ നൽകി. ചുനക്കര-11, ജനറൽ ആ​ശുപത്രി ആലപ്പുഴ-13, വനിത ശിശു ആശുപത്രി ആലപ്പുഴ-5, മെഡിക്കൽകോളജ്​ ആശുപത്രി-37, കുറത്തികാട് -77, ചെങ്ങന്നൂർ-12, അമ്പലപ്പുഴ-12, കായംകുളം-35, ഹരിപ്പാട്-57 എന്നിങ്ങനെയാണ്​ വാക്​സിൻ നൽകിയത്​. കോവിഡ്​ ലംഘനത്തിന്​ 24 പേർ അറസ്​റ്റിൽ ആലപ്പുഴ: കോവിഡ്​ ലംഘനത്തിന്​ 24 പേർ അറസ്​റ്റിൽ. മാസ്​ക്​ ധരിക്കാത്തതിന് 356 പേർക്കെതിരെയും സമൂഹ അകലം പാലിക്കാത്തതിന് 502 പേർക്കെതിരെയും നടപടി സ്വീകരിച്ചു. 19,298 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു. ലംഘനം ആവർത്തിച്ചാൽ ശക്തമായ നിയമനടപടി സ്വീകരിക്കും. ക​െണ്ടയ്ൻമൻെറ്​ സോണുകളിൽ പൊലീസ്​ നിരീക്ഷണം കർശനമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.