മിലൻ21 പരിസ്ഥിതി ദിനാചരണം

മാന്നാർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാംസ്കാരിക-പാരിസ്ഥിതിക സംഘടനയായ നടത്തി. മിലൻ 21ന്റെ മാന്നാർ തോട്ടുമുഖം റോഡിനോട് ചേർന്നുള്ള കൃഷിയിടത്തിൽ പുതിയ തൈകൾ നട്ടുപിടിപ്പിച്ചും 'ജൈവകൃഷിയും മനുഷ്യരും' വിഷയത്തെ ആസ്പദമാക്കി ബോധവത്​കരണ ക്ലാസ് സംഘടിപ്പിച്ചും പരിസ്ഥിതിദിനം ആചരിച്ചു. മാന്നാർ കൃഷി ഓഫിസർ പി.സി. ഹരികുമാർ നേതൃത്വം നൽകി. വൈസ് ചെയർമാൻ എം.എ. ഷുക്കൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് ചേക്കോട്ട്, ചെയർമാൻ പി.എ.എ. ലത്തീഫ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ കെ. ബാലസുന്ദരപ്പണിക്കർ, കെ.പി. സീനത്ത്, ഗ്രാമപഞ്ചായത്തഗം മധു പുഴയോരം, ഹരികൃഷ്ണൻ എസ്. പിള്ള, ഡോ. ഒ. ജയലക്ഷ്മി ഓങ്കാർ, പി.ആർ.ഒ അബ്ദുൽ അസീസ്, സുലേഖ രാധാകൃഷ്ണൻ, എം.പി. കല്യാണകൃഷ്ണൻ, ടി.എസ്. ഷഫീക്, മുഹമ്മദ് ബഷീർ, സക്കീർ, ആമീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.