ആലപ്പുഴ: ആലപ്പുഴ ടൗണ്‍ ഹാളില്‍ ജില്ലതല പട്ടയ വിതരണമേള വെള്ളിയാഴ്ച നടക്കും. 530 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും. ഉച്ചക്ക് 2.30ന് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ചേര്‍ത്തല -125, അമ്പലപ്പുഴ -131, കുട്ടനാട് -99, മാവേലിക്കര -26, കാര്‍ത്തികപ്പള്ളി -55, ചെങ്ങന്നൂര്‍ -34 എന്നിങ്ങനെയാണ് വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. ഇതിന് പുറമെ 60 ദേവസ്വം പട്ടയങ്ങളും നല്‍കും. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തും. 91 തദ്ദേശ സ്ഥാപനങ്ങളിൽ 1864 പദ്ധതികള്‍ക്ക് അംഗീകാരം പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം -ജില്ല ആസൂത്രണ സമിതി ആലപ്പുഴ: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അംഗീകാരത്തിനായി ആദ്യഘട്ട പദ്ധതികള്‍ സമര്‍പ്പിച്ച ജില്ലയിലെ 91 തദ്ദേശ സ്ഥാപനങ്ങളുടെ 1864 പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം. അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള മാവേലിക്കര, ചെങ്ങന്നൂര്‍, ആലപ്പുഴ നഗരസഭകളുടെ ലേബര്‍ ബജറ്റിനും ആക്ഷൻപ്ലാനും അംഗീകാരം നൽകി. പുതിയ സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ല ആസൂത്രണ സമിതി യോഗം നിർദേശിച്ചു. ജില്ലയെ പൂർണമായും സ്ത്രീ സൗഹൃദമാക്കി മാറ്റാനുള്ള പദ്ധതികള്‍ നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലും സ്ത്രീ സൗഹൃദ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു. ആലാ, കോടംതുരുത്ത്, തകഴി, പുറക്കാട്, എടത്വ, കുത്തിയതോട് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, ചേര്‍ത്തല നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. ആര്‍. റിയാസ്, വി. ഉത്തമന്‍, ഡി.പി. മധു, രജനി ജയദേവ്, ജില്ല പ്ലാനിങ് ഓഫിസര്‍ എസ്. സത്യപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. 'എന്‍റെ തൊഴില്‍ എന്റെ അഭിമാനം' എട്ടിന് തുടങ്ങും ആലപ്പുഴ: സര്‍ക്കാറിന്‍റെ കേരള നോളജ് ഇക്കണോമി മിഷന്‍ സംഘടിപ്പിക്കുന്ന 'എന്‍റെ തൊഴില്‍ എന്റെ അഭിമാനം' പ്രചാരണ പരിപാടിയും വിവരശേഖരണവും എട്ടിന് രാവിലെ 10ന് മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.