ആലപ്പുഴ: റേഷൻകടകളിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങൽ മാത്രമല്ല ഇനി ബാങ്കിങ് ഇടപാടും സാധ്യം. ബാങ്കിങ് സേവനമുൾപ്പെടെ വൈവിധ്യവത്കരണവുമായി ജില്ലയിൽ 53 റേഷൻകടകൾ അടുത്തമാസം സ്മാർട്ടാകും. കാർഡുടമകൾക്ക് ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ റേഷൻകടയിൽനിന്ന് 5,000 രൂപവരെ പിൻവലിക്കാം. കൂടാതെ, അക്ഷയകേന്ദ്രങ്ങൾ നൽകുന്ന സേവനങ്ങളും ലഭിക്കും. വൈദ്യുതി, വെള്ളക്കരം എന്നിവയുടെ ബില്ലുകളാണ് അടക്കാൻ കഴിയുക. മാവേലിസ്റ്റോറുകളില്ലാത്ത പ്രദേശങ്ങളിലെ സ്മാർട്ട് റേഷൻകടകളിൽനിന്ന് സബ്സിഡി സാധനങ്ങളും ലഭിക്കും. ഭാവിയിൽ കൂടുതൽ സേവനങ്ങളും ഇതിന്റെ ഭാഗമാകും. റേഷൻവിതരണത്തിനുപയോഗിക്കുന്ന ഇ-പോസ് യന്ത്രങ്ങൾവഴിയാണ് സ്മാർട്ട് റേഷൻകടകളിലെ മറ്റുസേവനങ്ങൾ നൽകുന്നത്. ഭക്ഷ്യഭദ്രതാനിയമം നിലവിൽവന്നതുമുതൽ റേഷൻകടകളിൽ ബാങ്കിങ് സേവനമാരംഭിക്കാൻ പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഇപ്പോഴാണ് യാഥാർഥ്യമാകുന്നത്. ഒരുവിഭാഗം റേഷൻവ്യാപാരികൾ കടകൾ സ്മാർട്ടാകുന്നതിൽ ആശങ്കയിലാണ്. സ്മാർട്ട് റേഷൻകടകൾതേടി കാർഡുടമകൾ പോയാൽ സാധാരണ റേഷൻകടകളുടെ വരുമാനം കുറയുമെന്നാണ് സംശയം. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകിയിരിക്കുകയാണ് സംഘടന നേതാക്കൾ. 90 ലക്ഷം മുടക്കിയ ശുചിമുറി അടഞ്ഞ്; മുട്ടം മാർക്കറ്റിൽ ജനം ബുദ്ധിമുട്ടുന്നു ചേർത്തല: നഗരസഭയുടെ മുട്ടം മാർക്കറ്റിൽ ശുചിമുറി അടച്ചിട്ടിട്ട് മാസങ്ങൾ പിന്നിട്ടതോടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് ലോഡുമായി എത്തുന്ന ലോറി തൊഴിലാളികളും മാർക്കറ്റിലെ സ്ത്രീ വ്യാപാരികളും വലയുന്നു. ആധുനിക ശുചിമുറി സംവിധാനമുണ്ടായിരുന്നതാണ് പൂട്ടിയത്. മാർക്കറ്റിലെ വ്യാപാരികൾ, സ്ത്രീകളായ മത്സ്യ വിൽപനക്കാർ , ലോഡുമായി ഇവിടെയെത്തുന്ന ലോറിക്കാർ, മാർക്കറ്റിന്റെ നവീകരണം നടത്തുന്ന തൊഴിലാളികൾ ഉൾപ്പെടെയാണ് ബുദ്ധിമുട്ടുന്നത്. പലരും പൊതുസ്ഥലത്ത് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുകയാണ്. നഗരസഭ വിവിധയിടങ്ങളിൽ 90 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച മോഡുലാർ ശുചിമുറികളിലൊന്നാണ് മാർക്കറ്റിൽ ഉപയോഗശൂന്യമായി കിടക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് മുട്ടം മാർക്കറ്റിന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. മുൻമന്ത്രി പി. തിലോത്തമൻ അനുവദിച്ച 80 ലക്ഷം രൂപയും, കിഫ്ബിയിൽ അനുവദിച്ച 2.57 കോടി രൂപയും ചെലവഴിച്ച് നിർമാണ പ്രവർത്തനം നടക്കുന്നുണ്ട്. മത്സ്യമാർക്കറ്റിൽ നിന്നുമുള്ള കാനയിലൂടെ മലിനജലമൊഴുകുന്നതും പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട്. നടന്നുപോകാൻ പോലും തോന്നാത്ത അവസ്ഥയിലാണ് മത്സ്യമാർക്കറ്റ് പരിസരം. വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്ന ഈ പ്രശ്നങ്ങൾ പലവട്ടം നഗരസഭയുടെ ശ്രദ്ധയിൽ പെട്ടിട്ടും പരിഹാരമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ജലസംഭരണിയിൽ വെള്ളം നിൽക്കാത്തതാണ് പ്രശ്നമെന്നും ഉടൻ പരിഹരിച്ച് ശുചിമുറി പ്രവർത്തനം തുടങ്ങുമെന്നും നഗരസഭ അധികൃതർ പറഞ്ഞു. ഇപ്പോൾ നടക്കുന്ന നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കുമെന്നും മാലിന്യ പ്രശ്നങ്ങൾ ഇല്ലാത്ത അത്യാധുനിക രീതിയിൽ മാർക്കറ്റ് നവീകരണമാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ പറഞ്ഞു. ഫിഷ് സ്റ്റാളുകൾ, ടൈൽസ് പാകിയ നിരത്തുകൾ, പ്രവേശന കവാടം, മാലിന്യ സംസ്കരണ പ്ലാന്റ്, ശുദ്ധജലം, തെരുവു വിളക്കുകൾ, ചരക്കുവാഹനങ്ങൾ കയറിപോകാനുള്ള സൗകര്യം തുടങ്ങിയവയുടെ നിർമാണ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. APL SHUCHIMURI മാസങ്ങളായി മുട്ടം മത്സ്യമാർക്കറ്റിൽ പൂട്ടിയ നിലയിൽ കിടക്കുന്ന ശുചിമുറിക്ക് സമീപം മത്സ്യം വിൽക്കുന്ന സ്ത്രീ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.