ആലപ്പുഴ: ഭൂമിതരംമാറ്റൽ പ്രതിസന്ധിയിലായവർക്ക് ആശ്വാസമായി അദാലത്. ആലപ്പുഴയിൽ നടന്ന അദാലത്തിൽ കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലായി ലഭിച്ച 527 അപേക്ഷകളും തീർപ്പാക്കി. അപേക്ഷയുമായി എത്തിയ 527 പേർക്കും ഫലവൃക്ഷത്തൈകളും പച്ചക്കറി വിത്തുകളും സൗജന്യമായി നൽകി. ഭൂമി നിലമായതിനാൽ സർക്കാറിന്‍റെ ഭവന പദ്ധതികളിൽ വീടുവെക്കാനും ഭൂമിക്രയവിക്രയം നടത്താനും കഴിയാത്തവരുടെ അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നതിനാണ് അദാലത് സംഘടിപ്പിച്ചത്. ജില്ലയിൽ ചേർത്തല താലൂക്കിലാണ് ഏറ്റവും കൂടുതൽ അപേക്ഷകളുണ്ടായിരുന്നത്. ആലപ്പുഴ ആർ.ഡി.ഒ ഓഫിസിൽ രണ്ട് മാസത്തിനുള്ളിൽ ആറ് അദാലത്തുകൾ നടത്തി 1091 അപേക്ഷകൾ തീർപ്പാക്കിയിരുന്നു. ഓൺലൈനിൽ രണ്ടുമാസത്തിനുള്ളിൽ നാലായിരത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. ജില്ല കലക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ സൂരജ് ഷാജി അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ തഹസിൽദാർ സി. പ്രേംജി, സീനിയർ സൂപ്രണ്ട് ബി. കവിത, ജൂനിയർ സൂപ്രണ്ടുമാരായ സുനിൽകുമാർ, ഗിരീശൻ, പി.ഡി. സുധി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.