അഞ്ചിടത്ത്​ ദുരിതാശ്വാസ ക്യാമ്പ്​; 420 ക്യാമ്പ്​ തുടങ്ങാൻ സജ്ജം

ആലപ്പുഴ: ഇതുവരെ ജില്ലയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പാണ്​ തുറന്നത്​. ക്യാമ്പുകളെല്ലാം ചെങ്ങന്നൂർ താലൂക്കിലാണ്. 15 കുടുംബങ്ങളിലെ 58 പേരാണുള്ളത്. ആവശ്യമായ ഘട്ടത്തിൽ തുറക്കാൻ 420 ക്യാമ്പും ചെറുതനയിലെയും മാരാരിക്കുളത്തെയും സൈക്ലോൺ ഷെൽട്ടറുകളും സജ്ജമാണ്. എല്ല ക്യാമ്പി‍ൻെറയും മേൽനോട്ടത്തിന് ഒരോ ഉദ്യോഗസ്ഥൻ ചുമതല വഹിക്കും. ക്യാമ്പുകളിൽ ബയോ ടോയ്​ലറ്റ് സംവിധാനം ഒരുക്കും. ആവശ്യമനുസരിച്ച് കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും സജ്ജമാക്കും. പള്ളാത്തുരുത്തി, നെടുമുടി, കാവാലം എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നിരപ്പിന്​ മുകളിൽ വെള്ളമുണ്ട്. തണ്ണീർമുക്കം ബണ്ടിലെയും തോട്ടപ്പള്ളി, അന്ധകാരനഴി സ്​പിൽവേകളിലെയും ഷട്ടറുകൾ കൃത്യമായി ക്രമീകരിച്ചുവരുകയാണെന്ന്​ ഉദ്യോഗസ്ഥർ അറിയിച്ചു. തോട്ടപ്പള്ളിയിലെ 20 ഷട്ടറും തണ്ണീർമുക്കത്തെ മുഴുവൻ ഷട്ടറും തുറന്നിരിക്കുകയാണ്. ജില്ല-താലൂക്ക്​ കേന്ദ്രങ്ങളിലെ കൺ​ട്രോൾ റൂമുകളുടെ പ്രവർത്തനവും ശക്തമാക്കി. ഒഴിപ്പിക്കേണ്ടി വന്നാൽ ബോട്ടുകൾ റെഡി ആലപ്പുഴ: കുട്ടനാട് മേഖലയിൽ ആളുകളെ ഒഴിപ്പിക്കേണ്ടിവന്നാൽ അതിനായി ബോട്ടുകൾ സജ്ജമാണ്. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളം പമ്പ് ചെയ്യാൻ അഞ്ച് വലിയ പമ്പ് സെറ്റുകളും നാല് ചെറിയ പമ്പുകളും അഗ്നിരക്ഷ സേനയുടെ പക്കലുണ്ട്. പാടശേഖര സമിതികളുടെ പക്കലുള്ള 24 ചെറിയ പമ്പും ഇതിനായി ലഭ്യമാക്കാൻ ക്രമീകരണം ഏർപ്പെടുത്തി. എല്ലായിടത്തും കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ജല അതോറിറ്റി ജാഗ്രത പുലർത്തണം. വൈദ്യുതി തടസ്സപ്പെടുന്നില്ലെന്ന് കെ.എസ്.ഇ.ബി ഉറപ്പാക്കണം. ആശുപത്രികളും വില്ലേജ് ഓഫിസുകളും ഉൾപ്പെടെ അടിയന്തര സേവന വിഭാഗങ്ങളിൽപെടുന്ന ഓഫിസുകളിൽ ആവശ്യത്തിന് ജീവനക്കാരുണ്ടാകും. പ്രളയം ബാധിക്കുന്ന മേഖലകളിലെ മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണം. പാലങ്ങൾ, സ്കൂളുകൾ, ആശുപത്രി കെട്ടിടങ്ങൾ എന്നിവയുടെ സുരക്ഷ പരിശോധന അടിയന്തരമായി പൂര്‍ത്തീകരിക്കണം. അപകടകരമായി നില്‍ക്കുന്ന മരച്ചില്ലകളും മരങ്ങളും വെട്ടിമാറ്റാൻ നടപടി സ്വീകരിക്കാനും യോഗം നിർദേശിച്ചു. ഓൺലൈനിൽ ചേർന്ന യോഗത്തിൽ എം.പിമരായ കൊടിക്കുന്നിൽ സുരേഷ്, എ.എം. ആരിഫ്, എം.എൽ.എമാരായ രമേശ് ചെന്നിത്തല, എച്ച്. സലാം, തോമസ് കെ. തോമസ്, ദലീമ ജോജോ, എം.എസ്. അരുൺകുമാർ, കലക്ടർ ഡോ. ശ്രീരാം വെങ്കിട്ടരാമൻ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, വിവിധ വകുപ്പുകളുടെ ജില്ലതല മേധാവികൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.