നവോദയ പ്രവേശന പരീക്ഷ 30ന്

ആലപ്പുഴ: 2022-23 അധ്യയന വര്‍ഷത്തെ ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ ഈ മാസം 30ന് ജില്ലയിലെ 12 കേന്ദ്രത്തില്‍ നടക്കും. https://cbseitms.nic.in വെബ്‌സൈറ്റില്‍നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡ് ലഭിക്കാത്തവര്‍ ഓഫിസില്‍ നേരിട്ടെത്തി കാര്‍ഡ് കൈപ്പറ്റണം. അഡ്മിറ്റ് കാര്‍ഡ് പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തണം. ഫോൺ: 9446311859, 9425563110. അപ്രന്‍റിസ്ഷിപ് മേള നടത്തി ആലപ്പുഴ: അപ്രന്‍റിസ് ട്രെയിനിങ്​ കാര്യക്ഷമമാക്കുന്നതിന്​ സൂക്ഷ്മ ചെറുകിട ഇടത്തരം കമ്പനികളെ കേന്ദ്രീകരിച്ച് ആലപ്പുഴ ആര്‍.ഐ സെന്‍ററിന്‍റെ നേതൃത്വത്തില്‍ അപ്രന്‍റിസ്ഷിപ് മേള നടത്തി. ആര്‍.ഐ സെന്‍ററില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി മേള ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ സിമി ഷാജി ഖാന്‍ അധ്യക്ഷത വഹിച്ചു. 122 പേര്‍ രജിസ്റ്റര്‍ ചെയ്ത മേളയിൽ 29 പേരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു. രണ്ടുപേര്‍ക്ക് നിയമനം ലഭിച്ചു. അമ്പതോളം കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. ചെങ്ങന്നൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ എല്‍. മിനി, പ്ലേസ്‌മെന്‍റ് ഓഫിസര്‍ പ്രദീപ് കുമാര്‍ യാദവ്, ജൂബിലി പ്രൈവറ്റ് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ഡെയ്‌സി, ആര്‍.ഐ സെന്‍റര്‍ ട്രെയിനിങ്​ ഓഫിസര്‍ ഒ.കെ. ഷീല തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.