കൂട്​ തകർത്ത്​ തെരുവുനായ്​ക്കൾ 30 കോഴികളെ കൊന്നു

മാന്നാർ: പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി ഉപജീവനത്തിനായി മീൻ വളർത്തലും മുട്ടക്കോഴി കൃഷിയും ആരംഭിച്ച 62കാര​ൻെറ മുപ്പതോളം കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. 38 എണ്ണം ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിൽ. ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കുരട്ടിക്കാട് പുളിക്കാശ്ശേരി പട്ടമുക്കിൽ പുത്തൻവീട്ടിൽ വർഗീസ് ചെറിയാ​ൻെറ ഗിരിരാജൻ ഇനത്തിൽപെട്ട മുട്ടക്കോഴികളാണ്​ ചത്തത്​. ചൊവ്വാഴ്ച പുലർച്ച നാലിനാണ് സംഭവം. വർഗീസി​ൻെറ മുട്ടയിടുന്ന 68 കോഴികളാണ്​ ആക്രമണത്തിന്​ ഇരയായത്​. മുട്ട ഇടാൻ പ്രായമായവയെ നാലുമാസം മുമ്പ്​ 300 രൂപ നിരക്കിലാണ് വാങ്ങിയത്. ഇരുമ്പുവേലി ഉപയോഗിച്ച് നിർമിച്ച കോഴിക്കൂട് തകർത്താണ്​ നായ്​ക്കൾ അകത്ത് കയറിയത്. ഓട്ടോമാറ്റിക് ഡ്രിപ്പിങ്​ സിസ്​റ്റത്തിനു ഉപയോഗിച്ചിരുന്ന പൈപ്പുകൾ വരെ ഇവ കടിച്ചുപൊട്ടിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്​ടമുണ്ടായതായി ഉടമ വർഗീസ് ചെറിയാൻ 'മാധ്യമ'ത്തോട്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.