ജനകീയ ശുചീകരണ യജ്ഞം 29ന്

ചേർത്തല: ചേലൊത്ത ചേർത്തല പരിപാടികളുടെ ഭാഗമായി 29ന് നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. 30, 31 തീയതികളിൽ എല്ലാ വാർഡിലും വാർഡ് ഗ്രീൻ സാനിറ്റേഷൻ സമിതികൾ രൂപവത്​കരിക്കും. ജൂൺ അഞ്ചിന് മുഴുവൻ വീട്ടിലും മരങ്ങൾ നട്ട് ശുചിത്വ പ്രതിജ്ഞയെടുക്കും. സ്കൂളുകളിലും അയൽക്കൂട്ടങ്ങളിലും ശുചിത്വ ക്ലാസുകൾ സംഘടിപ്പിക്കുകയും നഗരത്തിലെ മുഴുവൻ വീടുകളിലും കടകളിലും ഹരിതകർമ സേന അംഗത്വവും ജൈവമാലിന്യ സംസ്കരണങ്ങളും ഉറപ്പാക്കും. നഗരസഭയിൽ ജൈവമാലിന്യം സംസ്കരിക്കാനുള്ള സൗകര്യം ഇല്ലാത്തവരാണ് 95 ശതമാനം വീടുകളെന്നാണ്​ സർവേയിൽ കണ്ടെത്തിയതെന്ന് നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.