ആലപ്പുഴ: ഈ മാസം 31ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ ആലപ്പുഴ ജില്ലയില്‍ എഴതുന്നത് 22345 വിദ്യാര്‍ഥികള്‍. ഇതില്‍ 11894 പേര്‍ ആണ്‍കുട്ടികളും 10451 പെണ്‍കുട്ടികളുമാണ്. 200 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്-7401 പേര്‍. ആലപ്പുഴ-6420, ചേര്‍ത്തല-6445, കുട്ടനാട്-2079 എന്നിങ്ങനെയാണ് മറ്റു വിദ്യാഭ്യാസ ജില്ലകളില്‍ പരീക്ഷയെഴുതുന്നവരുടെ എണ്ണം. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും സംശയനിവാരണത്തിനുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ഹെല്‍പ് ലൈന്‍ സജ്ജീകരിച്ചു. 30 മുതല്‍ ഏപ്രില്‍ 29 വരെ ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ സേവനം ലഭ്യമാണ്. ഫോണ്‍: 0477 2252908, 8547788521, 9995439097.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.