ആലപ്പുഴ: 'എന്‍റെ ഇന്ത്യ...എവിടെ ജോലി? എവിടെ ജനാധിപത്യം? മതനിരപേക്ഷതയുടെ കാവലാളാകുക' മുദ്രാവാക്യവുമായി ആഗസ്റ്റ് 15ന് ജില്ല കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ 'ഫ്രീഡം സ്ട്രീറ്റ്' പരിപാടി സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായി സംസ്ഥാന പ്രചാരണജാഥ ബുധൻ, വ്യാഴം ദിവസങ്ങളിൽ ജില്ലയിൽ പര്യടനം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 15ന് അരലക്ഷം യുവതീയുവാക്കൾ ഫ്രീഡം സ്ട്രീറ്റിൽ പങ്കെടുക്കും. വൈകീട്ട് മൂന്നിന് ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്ന് ആരംഭിക്കുന്ന യുവജനറാലി നഗരചത്വരത്തിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ മുൻ അഖിലേന്ത്യ പ്രസിഡന്‍റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ 9.30ന് കല്ലുശ്ശേരി ജങ്ഷനിൽനിന്ന് 300 ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥ ജില്ലയിലെ പര്യടനം തുടങ്ങും. ചെങ്ങന്നൂർ മാർക്കറ്റ് ജങ്ഷനിൽ സ്വീകരണസമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാവേലിക്കര മിച്ചൽ ജങ്ഷൻ, കായംകുളം പാർക്ക് മൈതാനി, ഹരിപ്പാട് നാരകത്തറ, അമ്പലപ്പുഴ വളഞ്ഞവഴി എന്നിവിടങ്ങളിൽ സ്വീകരണം നൽകും. വ്യാഴാഴ്ച രാവിലെ 9.30ന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ജാഥ അംഗങ്ങളും ജില്ല ഭാരവാഹികളും പുഷ്പാർച്ചന നടത്തും. രാവിലെ 10ന് ആലപ്പുഴ ടൗൺഹാളിന് സമീപത്തുനിന്ന് രണ്ടാംദിവസത്തെ പര്യടനം തുടങ്ങും. തുടർന്ന് പാതിരാപ്പള്ളി, മായിത്തറ, പട്ടണക്കാട്, പൊന്നാംവെളി, മാക്കേക്കടവ് എന്നിവിടങ്ങളിൽ സ്വീകരണം നൽകും. മാക്കേക്കടവിൽ ചേരുന്ന സമാപനസമ്മേളനം ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്യും. പൂമാല, ഷാൾ എന്നിവ ഒഴിവാക്കി പുസ്തകങ്ങൾ നൽകിയാണ് ജാഥയെ സ്വീകരിക്കുക. വാർത്തസമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് ജയിംസ് ശ്യാമുവേൽ, ട്രഷറർ രമ്യ രമണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എസ്. അരുൺകുമാർ എം.എൽ.എ, സി. ശ്യാംകുമാർ, എസ്. സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു. എക്സൽ ഗ്ലാസ് ലിക്വിഡേറ്റർ തൊഴിലാളികളെ കബളിപ്പിക്കുന്നു ആലപ്പുഴ: എക്സൽ ഗ്ലാസിലെ ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാതെ തൊഴിലാളികളെ ലിക്വിഡേറ്റർ കബളിപ്പിക്കുന്നതായി എക്സൽ ഗ്ലാസ് എംപ്ലോയീസ് കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അഞ്ചുവർഷമായിട്ടും ലിക്വിഡേറ്ററിന് 120 കോടി വിലയുള്ള വസ്തു ലേലം ചെയ്യാൻ കഴിയാത്തത് പിടിപ്പുകേടുമൂലമാണ്. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകണമെന്ന കോടതി ഉത്തരവ് അട്ടിമറിക്കുകയാണ്. ഇതിനെതിരെ കോടതിയിൽ കേസ് നൽകും. എക്സൽ ഗ്ലാസ് കമ്പനിയിൽനിന്ന് വൻതോതിൽ മണൽ കടത്തുകയാണെന്നും ഇതിനെതിരെ തൊഴിലാളി കൂട്ടായ്മ സമരം ശക്തമാക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ സി.പി. ബോസ് ലാൽ, കെ.എസ്. പ്രസാദ്, ടി.ഡി. ഗോപാലകൃഷ്ണൻ, ജോർജ് ടി. മാത്യു,തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.