കുമാരനാശാൻ സ്മാരക ജലോത്സവം സെപ്​റ്റംബർ 14ന്

തൃക്കുന്നപ്പുഴ: 44ാമത് മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവം സെപ്റ്റംബർ 14ന് വൈകീട്ട് മൂന്നിന് പല്ലനയാറ്റിൽ നടക്കും. ചുണ്ടൻ വള്ളങ്ങളും തെക്കൻ വള്ളങ്ങളും ഉൾപ്പെടെ മുപ്പതിൽപരം കളിവള്ളങ്ങൾ പങ്കെടുക്കും. ഒ.എം. ഷരീഫി‍ൻെറ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ സെക്രട്ടറി ജി. ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. വി. മദനൻ, പ്രതാപചന്ദ്രൻ, എസ്​. ഉദയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: യു. ദിലീപ് (പ്രസി), സുജിത്ത് സി. കുമാരപുരം, വി. അഖിൽരാജ് (വൈസ്​ പ്രസി), എസ്. ഉദയനൻ (സെക്ര), രതീഷ് രമേശൻ, വി. വൈശാഖ് (ജോ. സെക്ര), എ.കെ. ബൈജു (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.