കുളത്തിൽ മുങ്ങിത്താഴ്ന്ന ബാലികയെ രക്ഷപ്പെടുത്തി 13കാരൻ

മണ്ണഞ്ചേരി: കുളത്തിൽ മുങ്ങിത്താഴ്ന്ന ബാലികയെ ജീവിതത്തിലേക്ക് കൈപിടിച്ച്​ ഉയർത്തി എട്ടാം ക്ലാസുകാരൻ. മണ്ണഞ്ചേരി പഞ്ചായത്ത്‌ ആറാം വാർഡ്‌ പൊക്കത്തിൽ സക്കീർ ഹുസൈന്റേയും ബുഷ്‌റയുടെയും മകൻ ലുക്മാനാണ്​ (13) രക്ഷകനായത്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ്​ 11വയസ്സുകാരി തൊട്ടടുത്ത കുളത്തിൽ കാൽ വഴുതി വീണത്. നീന്തൽ പൂർണമായും അറിയാഞ്ഞിട്ടും ജീവൻ രക്ഷിക്കാൻ ലുക്മാൻ കുളത്തിലേക്ക് ചാടുകയായിരുന്നു. കുളത്തിന്റെ വശ​ത്തേക്ക്​ ബാലികയെ ഉയർത്തി. തുടർന്ന് ഓടിക്കൂടിയവർ കുട്ടിയെ കരകയറ്റി. മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ ലുക്മാനെ ജില്ല പഞ്ചായത്ത്‌ അംഗം അഡ്വ. ആർ. റിയാസ് ആദരിച്ചു. പടം: ലുക്മാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.