പ്രീതികുളങ്ങര മിനി സ്റ്റേഡിയം തുറന്നു ആലപ്പുഴ: സംസ്ഥാനത്തെ കായിക മേഖലയില്‍ ഏകദേശം 1200 കോടിയുടെ അടിസ്ഥാന സൗകര്യ വികസനമാണ് നടക്കുന്നതെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. കലവൂർ എൻ. ഗോപിനാഥിന്‍റെ സ്മരണയ്ക്കായി പ്രീതികുളങ്ങരയിൽ നിർമിച്ച മിനി സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനവും വിവിധ കേന്ദ്രങ്ങളിലായി നാല് സ്റ്റേഡിയങ്ങളുടെ നിര്‍മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത് പരിഗണനയിലാണ്. ഓള്‍ ഇന്ത്യ ഫുട്‌ബാള്‍ ഫെഡറേഷനുമായി ചേര്‍ന്ന് കേരളത്തിലുടനീളം ഫുട്‌ബാള്‍ പരിശീലനം നല്‍കുന്ന 'ഗോള്‍' പദ്ധതിക്ക് ജൂലൈയില്‍ തുടക്കമാകും. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പ്രീതികുളങ്ങര ഗവ. എൽ.പി സ്കൂളിനോട് ചേർന്നാണ് കലവൂർ സ്റ്റേഡിയം. സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കണ്ടല്ലൂര്‍, ആര്യാട് ഗ്രാമപഞ്ചായത്തുകളിലെയും കണിച്ചുകുളങ്ങര എച്ച്.എസ്.എസിലെയും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളുടെയും ഭരണിക്കാവ് ഗവ. യു.പി.എസ് സ്റ്റേഡിയത്തിന്‍റെയും നിര്‍മാണോദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. APL preethikulangara stadium പ്രീതികുളങ്ങര കലവൂർ എൻ. ഗോപിനാഥൻ സ്മാരക സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.