പഞ്ചായത്ത്​ ഓഫിസ്​ ധർണ 11ന്​

എഴുപുന്ന: എരമല്ലൂർ-കുടപുറം ജെട്ടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് 11ന് എഴുപുന്നയിലെ റെസിഡന്‍റ്​സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ എഴുപുന്ന പഞ്ചായത്ത് ഓഫിസിനുമുന്നിൽ ധർണ നടത്തും. മാസങ്ങളായി കുത്തിപ്പൊളിച്ച് മെറ്റൽ നിരത്തിയ റോഡിൽ കാൽനട പോലും അസാധ്യമാണ്​. ഇരുചക്ര വാഹനങ്ങൾ സാഹസികതയോ​ടെയാണ്​ ഇതുവഴിപോകുന്നത്. അരൂക്കുറ്റി-എഴുപുന്ന പഞ്ചായത്തുകളിലെ വിദ്യാർഥികളുടെയും ജോലിക്കാരുടെയും പ്രധാന ആശ്രയമാണ്​ റോഡ്​. ചിത്രം: തകർന്ന എരമല്ലൂർ-കുടപുറം റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.