ആലപ്പുഴ: സംസ്ഥാന കയര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ഈ വര്‍ഷം 1.05 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തതായി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍ അറിയിച്ചു. 2022 ജനുവരി വരെ നല്‍കിയ അപേക്ഷകളിലാണ് ധനസഹായം ലഭ്യമാക്കിയത്. വിവാഹം, ചികിത്സ, അപകടമരണ ധനസഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ട 3125 അപേക്ഷകളില്‍ 64.78 ലക്ഷം രൂപയും 2020-21 വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ് ഇനത്തില്‍ 1762 വിദ്യാര്‍ഥികള്‍ക്ക് 16.90 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. ജനുവരി വരെയുളള പ്രസവാനുകൂല്യ അപേക്ഷകളില്‍ 15,000 രൂപ വീതം 159 പേര്‍ക്ക് 23.85 ലക്ഷം രൂപയും അനുവദിച്ചു. ജനുവരി വരെ വിരമിച്ച തൊഴിലാളികള്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ ലഭ്യമാക്കി. കയര്‍ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള 2020-21ലെ ഗ്രാന്‍റായി 2.02 കോടി രൂപയും എല്ലാ പെന്‍ഷന്‍കാര്‍ക്കും ഫെബ്രുവരി വരെയുള്ള പെന്‍ഷന്‍ നല്‍കാനുള്ള ഗ്രാന്‍റ് ഇനത്തില്‍ 123.59 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്‍റുകള്‍ കൃത്യമായും സമയബന്ധിതമായും നല്‍കിയതാണ് കുടിശ്ശികയില്ലാതെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായകമായതെന്ന് ചെയര്‍മാന്‍ പറഞ്ഞു. 22 പേര്‍ക്ക് കോവിഡ് ആലപ്പുഴ: ജില്ലയില്‍ 22 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 17 പേര്‍ രോഗമുക്തരായി. നിലവില്‍ 108 പേര്‍ ചികിത്സയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.