ആകെ 17,620 വീടുകള്‍ പൂര്‍ത്തീകരിച്ചു ആലപ്പുഴ നഗരസഭയിൽ മാത്രം 2000 ആലപ്പുഴ: സര്‍ക്കാറിൻെറ ലൈഫ് മിഷന്‍ സമ്പൂർണ പാര്‍പ്പിട സുരക്ഷ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 17,620 വീടുകളുടെ നിർമാണം പൂര്‍ത്തീകരിച്ചു. 10 പഞ്ചായത്തുകള്‍ മൂന്നൂറിലേറെ വീടുകള്‍ നിര്‍മിച്ചു നല്‍കി. ആലപ്പുഴ നഗരസഭയിൽ 2000, കായംകുളം, ചേര്‍ത്തല നഗരസഭകളിൽ 500ലധികം വീടുകളും നിർമിച്ചു. മണ്ണഞ്ചേരി, പട്ടണക്കാട്, ചേന്നം പള്ളിപ്പുറം, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം, ആര്യാട്, തൃക്കുന്നപ്പുഴ, പാണാവള്ളി പഞ്ചായത്തുകളില്‍ 300ലേറെ വീടുകളും കുമാരപുരം, മാരാരിക്കുളം വടക്ക്, വയലാര്‍, മുഹമ്മ, പുറക്കാട്, അരൂര്‍, തുറവൂര്‍, പാലമേല്‍, മുതുകുളം, തൈക്കാട്ടുശ്ശേരി, കോടംതുരുത്ത്, കടക്കരപ്പള്ളി പഞ്ചായത്തുകളിലും 200ലധികം വീടുകളും പൂർത്തിയായി. നൂറിലധികം വീടുകള്‍ പൂര്‍ത്തീകരിച്ച 30 തദ്ദേശ സ്ഥാപനങ്ങളും അമ്പതിലധികം വീടുകള്‍ പൂര്‍ത്തീകരിച്ച 19 തദ്ദേശസ്ഥാപനങ്ങളുമുണ്ട്. 50ല്‍ താഴെ വീടുകള്‍ പൂര്‍ത്തീകരിച്ച നാല് പഞ്ചായത്തുകളാണുള്ളത്. മൂന്ന് ഘട്ടത്തിലായി മൂന്ന് വര്‍ഷംകൊണ്ടാണ് വീടുകള്‍ നിര്‍മിച്ചത്. 2497 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. പറവൂര്‍, മണ്ണഞ്ചേരി, പള്ളിപ്പാട് ഭവനസമുച്ചയങ്ങളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ എല്ലാവര്‍ക്കും വീടുകള്‍ ലഭ്യമായി. രേഖകളുടെ അഭാവത്താല്‍ ഈ ഘട്ടങ്ങളില്‍ കരാര്‍വെക്കാന്‍ കഴിയാതിരുന്നവര്‍ക്ക് രേഖകള്‍ ഹാജരാക്കിയാല്‍ കരാര്‍വെച്ച് ധനസഹായം ലഭ്യമാക്കും. മൂന്നാംഘട്ട ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റില്‍നിന്ന് ഭൂമി കണ്ടെത്തിയ എല്ലാവര്‍ക്കും ഈ വര്‍ഷം ഭൂമിയും വീടും ലഭ്യമാക്കാന്‍ കഴിയും. പട്ടികജാതി/പട്ടികവര്‍ഗ/ഫിഷറീസ് അഡീഷനല്‍ ലിസ്റ്റില്‍ അര്‍ഹരായ 3000 ഗുണഭോക്താക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ രേഖകളുമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെത്തിയാല്‍ കരാര്‍വെക്കം. ഇതുവരെ ലിസ്റ്റുകളിലൊന്നും ഉള്‍പ്പെടാതിരുന്നവരുടെ അപേക്ഷകളും ലഭിച്ചിട്ടുണ്ട്. ഇവരുടെ അര്‍ഹത പരിശോധന നടത്തി ലിസ്റ്റ് തയാറാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ലൈഫ് മിഷൻെറ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തി പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കും വീടുകള്‍ ഉറപ്പാക്കും. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സമാനതകളില്ലാത്ത ഈ പ്രവര്‍ത്തനം നടക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, ജില്ല കലക്ടര്‍ എ. അലക്‌സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ല ലൈഫ് മിഷനാണ് പ്രവര്‍ത്തനം നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.