കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ സ്കൂളിന്​ നേട്ടം 10ാം തവണ

അമ്പലപ്പുഴ: സംസ്ഥാനത്ത് ഹയർസെക്കൻഡറിയിൽ നൂറുശതമാനം വിജയം നേടിയ കെ.കെ.കുഞ്ചുപിള്ള മെമ്മോറിയൽ സ്കൂൾ തുടർച്ചയായ പത്താം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്​. ഇവിടെ 109 കുട്ടികളാണ് സയൻസ്, കോമേഴ്‌സ് വിഭാഗങ്ങളിലായി പരീക്ഷ എഴുതിയത്. ഇതിൽ 26 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ എടുത്തും ഓൺലൈൻ പഠനം നടത്തിയുമാണ് വിജയം നേടാനായതെന്ന് പ്രിൻസിപ്പൽ ദിനുജ പറഞ്ഞു. കാക്കാഴം ഗവ. ഹയർസെക്കൻഡറി ആരംഭിക്കുന്നത് 2014 മുതലാണ്. ആദ്യമായി നൂറുശതമാനം വിജയം നേടിയതിന്റെ സന്തോഷത്തിലാണ് അധ്യാപകരും കുട്ടികളും. സയൻസ്, കോമേഴ്‌സ് വിഷയങ്ങളിൽ 109 കുട്ടികൾ പരീക്ഷ എഴുതിയതിൽ 8 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് നൂറുശതമാനം വിജയം നേടിയത്.അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമമാണ് നൂറുശതമാനം വിജയം നേടാനായതെന്ന് പ്രിൻസിപ്പൽ അരുൺ .ജി. കൃഷ്ണൻ പറഞ്ഞു. (ചിത്രം... കാക്കാഴം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും പി.ടി.എ പ്രതിനിധികളും ചേർന്ന് മധുരം നൽകി സന്തോഷം പങ്കിടുന്നു) APL KAKKAZHAM HSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.