സ്കൂൾ വാർഷികം ഉദ്​ഘാടനം

അരൂക്കുറ്റി: മറ്റത്തിൽഭാഗം ഗവ. എൽ.പി സ്കൂൾ വാർഷികം 'അരങ്ങ് 2022' സിനിമതാരം അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് വെള്ളേഴത്ത് അധ്യക്ഷത വഹിച്ചു. ചികിത്സ സഹായ പദ്ധതിയുടെ ഭാഗമായി നടത്തിയ 'ജന്മദിനം നന്മദിനം' പരിപാടി തുറവൂർ ബി.പി.സി ശ്രീജ ശശിധരൻ ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ ഡോ. സിജു വിജയൻ, ഫോട്ടോഗ്രാഫർ വത്സലൻ, ബി.ടെക് വിദ്യാർഥിനി ഹിബ ഹുസൈൻ എന്നിവരെ ആദരിച്ചു. പി.ജെ. ലിൻസമ്മ, എസ്. ബിജു, പി.ആർ. വിദ്യാകുമാരി, ഡി. ശ്രീലേഖ, എം.കെ. അബ്ദുൽ റഹ്​മാൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. വിവിധ രംഗങ്ങളിൽ മികവ്​ തെളിയിച്ച വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ജില്ല പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, പി.ഡി. ജോഷി, കെ.പി. കബീർ, വിനു ബാബു, പി.ജി. നീതു, പി. പ്രജീന തുടങ്ങിയവർ സംസാരിച്ചു. ചിത്രം: മറ്റത്തിൽഭാഗം ഗവ. എൽ.പി സ്കൂൾ വാർഷികം 'അരങ്ങ് 2022' സിനിമതാരം അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.