മാന്നാർ: 'വിദ്യ നുകരാം, വിജയം നേടാം' പ്രമേയമാക്കി മദ്റസകളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മാന്നാർ പുത്തൻപള്ളി മദ്റസയിൽ മാന്നാർ മുസ്ലിം ജമാഅത്ത് കൗൺസിൽ ചെയർമാൻ ഹാജി ഇക്‌ബാൽകുഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു. പുത്തൻപള്ളി പരിപാലന സമിതി പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. മദ്റസ സദർ മുഅല്ലിം ഷഹീർ ബാഖവി ആമുഖ പ്രഭാഷണം നടത്തി. പരിപാലന സമിതി ഭാരവാഹികളായ നവാസ് ജലാൽ, കെ.എ. സലാം, നിയാസ് ഇസ്മായിൽ, ബഷീർ പാലക്കീഴിൽ, അബ്ദുൽകരീം കടവിൽ, ഒ.ജെ. നൗഷാദ്, അധ്യാപകരായ അമീർ സുഹ്‌രി, നിഷാദ് സെയ്‌നി, നിസാർ മുസ്ലിയാർ, നാസർ മുസ്ലിയാർ എന്നിവർ സംസാരിച്ചു. തോരണങ്ങളും ബലൂണുകളും അലങ്കരിച്ച മദ്റസയിലേക്ക് മധുരം നൽകിയാണ് വിദ്യാർഥികളെ സ്വീകരിച്ചത്. കുരട്ടിക്കാട് ഹിദായത്തുൽ സിബിയാൻ മദ്റസയിൽ നടന്ന പ്രവേശനോത്സവത്തിൽ സദർ മുഅല്ലിം നിസാമുദ്ദീൻ നഈമി പ്രാർഥനക്ക് നേതൃത്വം നൽകി. കൗൺസിൽ ചെയർമാൻ ഹാജി ഇക്‌ബാൽകുഞ്ഞ്, പരിപാലന സമിതി പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.