ചെങ്ങന്നൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആറുകോടി ചെലവിൽ പൂർത്തീകരിച്ച കെട്ടിട സമുച്ചയ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിക്കും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി എന്നിവർ വിശിഷ്ടാതിഥികളാകും. സര്‍ക്കാറിന്റെ അഞ്ചുകോടിയും ചെങ്ങന്നൂര്‍ എം.എൽ.എയുടെ അടിസ്ഥാന വികസനഫണ്ടിലെ ഒരു കോടിയും ഉൾപ്പെടെ ആറ് കോടി രൂപയുടെ മൂന്നുനില കെട്ടിടമാണ് പൂര്‍ത്തീകരിച്ചത്. 18 ക്ലാസ് മുറികള്‍, 18 ലാബുകള്‍, സ്റ്റാഫ് റൂം, കൗണ്‍സലിങ് മുറി, ശുചിമുറികള്‍, വാഷ് ഏരിയ എന്നിവയാണുള്ളത്. 1950ൽ സ്കൂളിന് സ്ഥലം സൗജന്യമായി വിട്ടുതന്ന മുളക്കുഴ പച്ചകുളത്തില്ലത്തെ മുതിർന്ന അംഗം പ്രഫ. ശ്രീധരൻ നമ്പൂതിരിയെ ആദരിക്കും. ഹയർ സെക്കൻഡറി അധ്യാപകൻ എം.എസ്. മധു രചിച്ച ലോക നവോത്ഥാനം എന്ന പുസ്തകത്തിന്‍റെ പ്രകാശനം, ജനകീയ ലൈബ്രറി സമർപ്പണം, ചിത്രപ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.