മണ്ണഞ്ചേരി: പാണംതയ്യിൽ തർബിയത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്‌റസയിൽ പ്രവേശനാഘോഷം പ്രധാനാധ്യാപകൻ മൗലവി കെ.എ. ജഅഫർ കുഞ്ഞ് ആശാൻ ഉദ്ഘാടനം ചെയ്തു. കുരുന്നുകളെ മധുരപലഹാരങ്ങളും പായസവും ബലൂണും നൽകി സ്വീകരിച്ചു. പരിപാലന സമിതി ട്രഷറർ മുഹമ്മദ് അഷ്‌റഫ് പനക്കൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മുജീബ് നൈന സന്ദേശവും ജനറൽ സെക്രട്ടറി ടി.എ. അലിക്കുഞ്ഞ് ആശാൻ ഉപഹാരവും നൽകി. അധ്യാപകരായ സൈനുൽ ആബിദ്ദീൻ മേത്തർ, അബ്ദുൽ ജലീൽ മുസ്‌ലിയാർ, ഫസൽ മംഗലപ്പള്ളി, നവാബ് കൂട്ടുങ്കൽ, ഫൈസൽ വ്യാഴാവള്ളി, അബ്ദുൽ ലത്തീഫ്, കെ.വി. നാസർ തുടങ്ങിയവർ സംസാരിച്ചു. പടം: മണ്ണഞ്ചേരി പാണംതയ്യിൽ തർബിയത്തുൽ ഇസ്‌ലാം മദ്റസയിൽ സംഘടിപ്പിച്ച പ്രവേശനാഘോഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.